ADVERTISEMENT

ഡാലസ് ∙ നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഡാലസ് മലയാളി അസോസിയേഷന്‍ ആദ്യമായി ലയണ്‍സ് ക്ലബുമായി സഹകരിച്ച് കേരളത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. അടുത്ത രണ്ടു വര്‍ഷങ്ങളുടെ കാലയളവില്‍ അൻപതു ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടത്തുന്നത്.

ഇതിന്റെ ഭാഗമായി പ്രമുഖ വ്യവസായിയും സാംസ്കാരിക പ്രവര്‍ത്തകനും അസോസിയേഷന്‍ പ്രസിഡന്റുമായ ജൂഡി ജോസ് അദ്യ ചെക്ക് ലയണ്‍സ് ക്ലബ് കൊച്ചിന്‍ ഡിസട്രിക്ട്(318സി) ചെയര്‍പേഴ്സണ്‍ ക്യാപ്റ്റന്‍ ബിനു വര്‍ഗീസിനു കൈമാറി.  

കൊച്ചിന്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന ചടങ്ങില്‍ മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണറായ അഡ്വ; വി. അമരനാഥ്, ഡാലസ് മലയാളി അസോസിയേഷന്‍ ഡയറക്ടര്‍ ഡെക്സ്റ്റര്‍ ഫെരേര, ഫോമാ സതേണ്‍ റീജൻ വൈസ് പ്രസിഡന്റ് ബിജു ലോസണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

വികലാംഗര്‍ക്കുള്ള പ്രത്യേക സാങ്കേതിക ഉപകരണങ്ങള്‍, പാവങ്ങള്‍ക്കുവേണ്ടിയുള്ള ഹംഗര്‍ പ്രോജക്ട്, ഐ സര്‍ജറി സഹായപദ്ധതി, ഹൃദയ ശസ്ത്രക്രിയ സഹായം തുടങ്ങിയ രംഗങ്ങളിലാണ് നിലവില്‍ സഹകരിക്കുന്നത്. 

ലയണ്‍സ് ക്ലബിന്റെ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച അസോസിയേഷന്‍ പ്രസിഡന്റ്  ജൂഡി ജോസ് അമേരിക്കന്‍ മലയാളികളുടെ  സാന്നിധ്യത്തോടെ കേരളത്തില്‍ ജീവിക്കുന്ന സഹോദരങ്ങളുടെ സഹായത്തിനായി ലയണ്‍സ് ക്ലബുമായി കുടുതല്‍ പദ്ധതികളുമായി സഹകരിക്കുമെന്നു പറഞ്ഞു.  

English Summary:

Dallas Malayalee Association collaborates with Lions Club to launch charity activities in Kerala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com