ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ മെൻ മിനിസ്ട്രി സെമിനാർ നടത്തി

Mail This Article
ഷിക്കാഗോ ∙ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മെൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. സ്ലീപ് അപ്നിയയെക്കുറിച്ച് നടന്ന സെമിനാറിന് നോർത്ത് ഷിക്കാഗോയിലെ ജെയിംസ് ലോവെൽ ഹെൽത്ത് കെയർ സെന്ററിലെ സ്ലീപ് ലബോറട്ടറി ഡയറക്ടർ ഡോ. എഡ്വിൻ .കെ.സൈമൺ നേതൃത്വം നൽകി.
ആരോഗ്യപ്രദമായ ഉറക്കവും, ആരോഗ്യത്തിന് ഹാനികരമായ കൂർക്കം വലിയും അതിനുള്ള കാരണങ്ങളും പരിഹാരങ്ങളും വ്യക്തമായി പ്രതിപാദിച്ചുകൊണ്ടുള്ള സമഗ്രമായ സെമിനാറായിരുന്നു മെൻ മിനിസ്ട്രി കോ ഓർഡിനേറ്റർ പോൾസൺ കുളങ്ങരയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. സെമിനാർ ഒരു മണിക്കൂറിലധികം നീണ്ടു.

20 വർഷത്തിലധികമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഡോ. എഡ്‌വിൻ സൈമൺ പകർന്നു നൽകിയ വിവരങ്ങൾക്ക് ഇടവക വികാരി ഫാ. സിജു മുടക്കോടിൽ നന്ദി അറിയിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ നിബിൻ വെട്ടിക്കാട്ട് എന്നിവർ സെമിനാറിന് വേണ്ടിയുള്ള സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകി.
(വാർത്ത: അനിൽ മറ്റത്തിക്കുന്നേൽ)
