യോങ്കേഴ്സ് മലയാളി അസോസിയേഷന് നവ നേതൃത്വം

Mail This Article
ന്യൂയോര്‍ക്ക് ∙ ന്യൂയോർക്കിലെ പ്രശസ്ത മലയാളി സംഘടനയായ യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ പുതിയ പ്രസിഡന്റായി ബ്ലിറ്റ്‌സ് പോളിനെ തിരഞ്ഞെടുത്തു. ജോർജ് ജോസഫ് (ബിനോയ്) (സെക്ര), സുരേഷ് നായർ (ട്രഷ), സുരേഷ് ബാബു (വൈ. പ്രസി), ആശിഷ് ജോസഫ് (ജോ. സെക്ര), എബ്രഹാം എബ്രഹാം (സന്തോഷ്) (ജോ. ട്രഷ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ബിനോയ് തോമസ്, റോണിഷ് മൈക്കിൾ, ജോസൻ ജോസഫ്, ബിജു പയറ്റുതറ, തോമസ് സാമുവൽ, ഫിലിപ്പ് സാമുവൽ, മെൽവിൻ മാത്യു, തോമസ് ജോസഫ്, ബിജു ആന്റണി എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
ഷിനു ജോസഫിനെ (ട്രസ്റ്റി ബോർഡ് ചെയർമാൻ) ആയി തിരഞ്ഞെടുത്തു. തോമസ് മാത്യു, ജോഫ്രിൻ ജോസ്, നിഷാദ് പയറ്റുതറ, ജിജു തോമസ് എന്നിവരാണ് ട്രസ്റ്റി ബോർഡ് അംഗങ്ങൾ. മാർച്ച് ഒന്നിന് യോങ്കേഴ്സ് പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ കൂടിയ വാർഷിക പൊതുയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബ്ലിറ്റ്‌സ് പോൾ, ഫോമ എംപയർ റീജൻ കമ്മിറ്റി അംഗവും യോങ്കേഴ്സിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമാണ്. സെക്രട്ടറിയായ ജോർജ് ജോസഫ്, മുൻ കമ്മിറ്റി അംഗവും കുട്ടനാട് മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ്. ട്രഷറർ സുരേഷ് നായർ, മുൻ പ്രസിഡന്റും ഫോമയുടെ നാഷനൽ കമ്മിറ്റി അംഗവുമാണ്. ട്രസ്റ്റി ബോർഡ് ചെയർമാനായ ഷിനു ജോസഫ് ഫോമയുടെ അഡ്വൈസറി ബോർഡ് ചെയർമാനാണ്.
പുതിയ ഭാരവാഹികൾക്ക് ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോ. സെക്ര പോൾ ജോസ്, ജോ. ട്രഷറർ അനുപമ കൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ബ്ലിറ്റ്‌സ് പോളിന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിക്കു സംഘടനയെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കുവാന്‍ സാധിക്കട്ടെയെന്നു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് പ്രദീപ് നായര്‍ ആശംസിച്ചു. കംപ്ലെയ്ന്‍സ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഷോബി ഐസക്, ജുഡീഷ്യല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ജോഫ്രിന്‍ ജോസ്, ആര്‍വിപി പി.ടി തോമസ് എന്നിവരും പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.