ജൂലിയസ് സീസറിന്റെ കൊലപാതകം മുതൽ നിക്സന്റെ രാജി വരെ; 'ഐഡ്സ് ഓഫ് മാർച്ച്' ചരിത്രത്തിൽ

Mail This Article
മാർച്ച് 15 രാഷ്ട്രീയക്കാരെ സംബന്ധിച്ച് നിർണായകമായ ദിനമാണ്. പുരാതന റോമൻ കലണ്ടറിലെ മാർച്ച് 15നാണ് ജൂലിയസ് സീസറിന്റെ കൊലപാതകം നടന്നത്. 'ഐഡ്സ് ഓഫ് മാർച്ച്' ഷേക്‌സ്‌പിയറിന്റെ 'ജൂലിയസ് സീസർ' എന്ന നാടകത്തിലൂടെ പ്രശസ്തമായി. ബിസി 44ൽ ജൂലിയസ് സീസറിന്റെ കൊലപാതകത്തോടെയാണ് മാർച്ച് 15 സാംസ്‌കാരിക ശ്രദ്ധ നേടുന്നത്.
സെനറ്റിന്റെ യോഗത്തിൽ വെച്ചാണ് സീസർ കുത്തേറ്റു മരിച്ചത്. ബ്രൂട്ടസിന്റെയും കാഷ്യസിന്റെയും നേതൃത്വത്തിൽ 60 ഗൂഢാലോചനക്കാർ ഇതിൽ പങ്കാളികളായി. ഷേക്‌സ്‌പിയറിന്റെ 'ജൂലിയസ് സീസർ' എന്ന നാടകം സീസറിനെ 'എറ്റ് ടു, ബ്രൂട്ടേ?' എന്ന് വിളിക്കുന്നതായി ചിത്രീകരിക്കുന്നു. തന്റെ കൊലയാളികളിൽ ബ്രൂട്ടസിനെ കണ്ടപ്പോൾ സീസർ 'നീയും, കുട്ടി?' എന്ന് പറഞ്ഞിരിക്കാമെന്ന് ചരിത്രപരമായ വിവരങ്ങൾ സൂചിപ്പിക്കുന്നു. സീസറിന്റെ മരണം റോമൻ റിപ്പബ്ലിക്കിന്റെ പതനത്തിനും റോമൻ സാമ്രാജ്യത്തിന്റെ പിറവിക്കും കാരണമായി.
ബിസി 27ൽ ചക്രവർത്തിയായ ഒക്ടാവിയൻ അഗസ്റ്റസ് റോമൻ റിപ്പബ്ലിക്കിനെ അവസാനിപ്പിച്ചു. സീസറിന്റെ മരണത്തിന്റെ നാലാം വാർഷികത്തിൽ തനിക്കെതിരെ പോരാടിയ 300 സെനറ്റർമാരെ ഒക്ടാവിയൻ വധിച്ചു. സീസറിന്റെ മരണത്തിന് പ്രതികാരം ചെയ്യാൻ ഒക്ടാവിയൻ സ്വീകരിച്ച നടപടികളുടെ ഒരു പരമ്പരയായിരുന്നു വധശിക്ഷകൾ.
റോമൻ കലണ്ടറിലെ മാർച്ച് 15ന്റെ പരാമർശമാണ് ഐഡ്‌സ് ഓഫ് മാർച്ച്, അത് ദൗർഭാഗ്യവും നാശവുമായി ബന്ധപ്പെട്ടിരിക്കുന്നു. 'മാർച്ചിലെ ഐഡ്‌സ് സൂക്ഷിക്കുക' എന്നത് വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് ജാഗ്രത പാലിക്കാനുള്ള മുന്നറിയിപ്പാണ്. റോമാക്കാർ മാസത്തിലെ ഓരോ ദിവസവും എണ്ണിയിരുന്നില്ല. പകരം മാസത്തിലെ മൂന്ന് നിശ്ചിത പോയിന്റുകളിൽ നിന്നാണ് കണക്കാക്കിയിരുന്നത്. നോൺസ്, ഐഡ്‌സ്, കലൻഡ്‌സ് എന്നിവയായിരുന്നു ആ മൂന്ന് നിശ്ചിത പോയിന്റുകൾ.
ബിസി രണ്ടാം നൂറ്റാണ്ടിന്റെ പകുതി വരെ റോമൻ വർഷത്തിലെ ആദ്യ മാസമായിരുന്നു മാർഷ്യസ് (മാർച്ച്). ആദ്യകാല റോമൻ കലണ്ടറിൽ മാർച്ചിലെ ഐഡ്‌സ് പുതിയ വർഷത്തിലെ ആദ്യത്തെ പൗർണമി ആയിരിക്കുമായിരുന്നു.
റോമൻ സാമ്രാജ്യത്തിന്റെ പതനത്തിലേക്ക് നയിച്ച സംഭവങ്ങളുമായി വിചിത്രമായ സാമ്യം പുലർത്തുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യമാണ് അമേരിക്ക നേരിടുന്നത്. യുഎസിലെ രാഷ്ട്രീയ സാഹചര്യം വളരെ ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും മിക്കവാറും എല്ലാ വിഷയങ്ങളിലും എതിർപ്പിലാണ്. യുഎസിലെ സാമ്പത്തിക സാഹചര്യവും ആശങ്കാജനകമാണ്. രാജ്യം വൻതോതിലുള്ള ദേശീയ കടം, വർധിച്ചുവരുന്ന പണപ്പെരുപ്പം, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം എന്നിവ നേരിടുന്നു.
1917 മാർച്ച് 15ന് റഷ്യൻ ചക്രവർത്തി നിക്കോളാസ് രണ്ടാമൻ പുറത്താക്കപ്പെട്ടു. പിന്നീട് വധിക്കപ്പെടുകയും ചെയ്തു. മാർച്ച് 15ന് അമേരിക്കൻ പ്രസിഡന്റ് റിച്ചഡ് നിക്സൺ വാട്ടർഗേറ്റ് വിവാദത്തിൽ സുപ്രീം കോടതി അന്വേഷണം നേരിടുകയും പിന്നീട് രാജിവയ്ക്കുകയും ചെയ്തു. അമേരിക്കൻ രാഷ്ട്രീയക്കാരായ ബോബ് ഡോൾ, ജോൺ എഡ്വേർഡ്, എലിറ്റ് സ്പിൽസർ എന്നിവർക്കും ദുരന്തങ്ങൾ സമ്മാനിച്ച ദിവസമാണ് മാർച്ച് 15.
മാർച്ച് 15 അന്ധവിശ്വാസങ്ങളിൽ വിശ്വസിക്കുന്ന ആളുകൾക്ക് നിർഭാഗ്യകരമായ ദിവസമാണ്. വർഷങ്ങളിലുണ്ടായ മറ്റു ദുരന്ത സംഭവങ്ങൾ ഈ ദിവസത്തെ കൂടുതൽ നിർഭാഗ്യകരമാക്കുന്നതായി അവർ കാണുന്നു.