ADVERTISEMENT

വാഷിങ്‌ടൻ ഡിസി∙ ഫൊക്കാന ഇന്റർനാഷനൽ വിമൻസ് ഫോറം രാജ്യാന്തര വനിതാദിനാഘോഷം സംഘടിപ്പിച്ചു.  വാഷിങ്‌ടൻ ഡിസിയിലുള്ള സിൽവർ സ്പ്രിങ് സൗത്ത് ഏഷ്യൻ സെവൻത്ഡേ അഡ്വന്റിസ്റ്റ് പള്ളിയോട് ചേർന്ന ധീരജ് ഹാളിൽ നടന്ന ചടങ്ങിൽ നിഷ ജോസ് കെ മാണി മുഖ്യപ്രഭാഷകയും മേരിലാൻഡ് കൗൺസിൽ അംഗം ക്രിസ്റ്റിൻ മിൻകി മുഖ്യാതിഥിയുമായിരുന്നു.

വിമൻസ് ഫോറം ചെയർപഴസൻ ഡോ. നീന ഈപ്പൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സണ്ണി മറ്റമന അധ്യക്ഷനായിരുന്നു. തുടർന്ന് കലാപരിപാടികൾ നടന്നു. ആതിര കലാ ഷാഹി ആയിരുന്നു മാസ്റ്റർ ഓഫ് സെറിമണീസ്. യോഗത്തിൽ അഞ്ജലി പണിക്കർ അമേരിക്കൻ ദേശീയഗാനവും കുട്ടി മേനോനും സംഘവും ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു.

മുഖ്യാതിഥി ക്രിസ്റ്റിൻ മിൻകി തന്റെ പ്രസംഗത്തിൽ കുടിയേറ്റ കുടുംബങ്ങളിലെ സ്ത്രീകൾ മുഖ്യധാരയിലേക്കും നേതൃനിരയിലേക്കും വരേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിച്ചു. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ ശ്രമിക്കുകയും മറ്റുള്ളവരെ ചേർത്തു പിടിക്കാൻ തയ്യാറാവുകയും വേണമെന്ന് മുഖ്യ പ്രഭാഷക നിഷ ജോസ് കെ മാണി പറഞ്ഞു. നേതൃമികവിനും സാമൂഹ്യ പ്രതിബദ്ധതക്കും ഉള്ള പ്രശംസാ ഫലകം ഡോ. റീത്താ കല്യാണിക്ക് ഡോ. നീനാ ഈപ്പൻ സമ്മാനിച്ചു. സ്ത്രീ ശാക്തീകരണം മുഖ്യ വിഷയമായിരുന്ന പാനൽ ചർച്ചയിൽ ഡോളി മാത്യു (മോഡറേറ്റർ), ഏഞ്ചല ജേക്കബ്, ഡോ. ഹലീന ദാനിയേൽ, ബീന പള്ളിവേല, ഡോ. ദയാ പ്രസാദ്, സ്റ്റെല്ല വർഗീസ്, പ്രേമ പിള്ള (ലണ്ടൻ), ലിസി വർഗീസ് (ബെംഗളൂരു), ഡോ. സുജാത എബ്രഹാം (കേരളം), ദിനി ദാനിയേൽ (കേരളം), ഷൈനി തോമസ് (ന്യൂസീലൻഡ്) എന്നിവർ പങ്കെടുത്തു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

സൂം പ്ലാറ്റ്ഫോമും വിഡിയോ കോൺഫറൻസിങ് സംവിധാനങ്ങളും ഷാജി ജോൺ ഏകോപിപ്പിച്ചു. യുകെ, ഇന്ത്യ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വനിതകൾ പങ്കെടുത്തു. ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സണ്ണി മറ്റമന, ജനറൽ സെക്രട്ടറി ഏബ്രഹാം ഈപ്പൻ, വൈസ് പ്രസിഡന്റ് ഷാജി ആലപ്പാട്ട്, അസോസിയേറ്റ് സെക്രട്ടറി റോബർട്ട് അരിച്ചിറ, ഇന്റർനാഷനൽ കോ-ഓർഡിനേറ്റർ ഡോ. കലാ ഷാഹി, അസോസിയേറ്റ് ട്രഷറർ ഷാജി ജോൺ എന്നിവർ പങ്കെടുത്തു.

English Summary:

Fokana International Women's Forum celebrated International Women's Day.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com