ADVERTISEMENT

ഷിക്കാഗോ ∙ എം.എൻ.സി നായരുടെ പൊതുദർശനം മാർച്ച് 23 ന്. എം.എൻ.സി നായർ നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോ (NAGC), നായർ സർവീസ് സൊസൈറ്റി (NSS) ഓഫ് നോർത്ത് അമേരിക്ക എന്നി സംഘടനകളുടെ പ്രസിഡന്റായിരുന്നു. കൂടാതെ ഫൊക്കാന, കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോ എന്നി സംഘടനകളിലും പ്രവർത്തിച്ചിരുന്നു. 

നായർ ബിസിനസ് സിസ്റ്റംസ് എന്ന കമ്പനി സ്ഥാപിച്ചു. ആറ്റോമിക് എനർജി ആൻഡ് ആർ.സി. കോള ഉൾപ്പെടെ നിരവധി കമ്പനികളിലും അദ്ദേഹം ജോലി ചെയ്തു.

കങ്കകീ കമ്മ്യൂണിറ്റി കോളേജ്, ഗവർണേഴ്‌സ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഇലിനോയി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലും സേവനമനുഷ്ഠിച്ചു. യൂണിവേഴ്സിറ്റി ഓഫ് ഇലിനോയിൽ അല്മനൈ സർവീസസ് ഡയറക്ടറായി വിരമിച്ചു, അവിടെ നിന്ന് എക്‌സിക്യൂട്ടീവ് എംബിഎയും നേടി. 

ഭാര്യ രാജി, മകൾ അപ്‌സര (ചാഡ്) സോറൻസെൻ, മകൻ ഉദയ, കൊച്ചുമക്കൾ: മായ, സെയ്ൻ. സഹോദരിമാർ: സരോജ , ഇന്ദിര, കുമാരി (മണി). മാർച്ച് 23 ന് 1:30 മുതൽ 3:30 PM വരെ ഓവൻസ് ഫ്യൂണറൽ ഹോം, 101 നോർത്ത് എൽമ് സ്ട്രീറ്റ്, ഷാമ്പെയ്ൻ, IL 61820 ൽ പൊതുദർശനം. 

English Summary:

public viewing of M N C Nair on March 23

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com