ADVERTISEMENT

കൊപ്പേൽ ∙ കൊപ്പേൽ സെന്റ് അൽഫോൻസാ സിറോ മലബാർ പള്ളിക്ക് അനുഗ്രഹ മുഹൂർത്തം സമ്മാനിച്ച് 22 ബാലന്മാർ അൾത്താരശുശ്രൂഷയിലേക്ക് പ്രവേശിച്ചു. ഷിക്കാഗോ സിറോ മലബാർ രൂപതയിൽ ആദ്യമായാണ് ഒരു പള്ളിയിൽ ഇത്രയധികം കുട്ടികൾ ഒന്നിച്ച് ശുശ്രൂഷാ പദവിക്ക് യോഗ്യത നേടുന്നത്.

മാർച്ച് 14ന് പള്ളിയിൽ കുർബാനയ്ക്കു മുൻപേ നടന്ന ചടങ്ങിൽ വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ ശുശ്രൂഷാ ബാലന്മാരെ ആശീർവദിച്ച ശേഷം തിരുവസ്ത്രം നൽകി. വി. അൽഫോൻസാമ്മയ്ക്ക് പ്രതിഷ്ഠിതമായിരിക്കുന്ന രീതിയിൽ തിരുവസ്ത്രങ്ങൾ അണിഞ്ഞ് 22 ബാലന്മാരും തങ്ങളുടെ ആദ്യ അൾത്താരസേവനത്തിന് തുടക്കംകുറിച്ചു. 

 ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
 ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

‌പുരോഹിതർക്കൊപ്പം ഇവർ മദ്ബഹായിൽ പ്രവേശിച്ചപ്പോൾ പള്ളിക്കും അത് ധന്യമുഹൂർത്തമായി. ജോർജ് ജോസഫ്, ലിയോൺ തോമസ് എന്നിവർ കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ നേതൃത്വം നൽകി.

English Summary:

22 new boys entered the altar service, presenting a blessing moment to the St. Alphonsa Syro-Malabar Parish in Coppell.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com