ട്രംപിനെയും മസ്കിനെയും വിമർശിച്ച് സാൻഡേഴ്‌സും അലക്‌സാണ്ട്രിയ ഒകാസിയോ-കോർട്ടെസും

Mail This Article
വാഷിങ്ടൻ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ശതകോടീശ്വരൻ ഇലോൺ മസ്കിനെയും വിമർശിച്ച് സെനറ്റർ ബെർണി സാൻഡേഴ്‌സും അലക്‌സാണ്ട്രിയ ഒകാസിയോ-കോർട്ടെസും. നെവാഡയിൽ നടന്ന റാലിയിലാണ് ഇരുവരും ട്രംപിനെയും മസ്‌കിനെയും രൂക്ഷമായി വിമർശിച്ചത്. തൊഴിലാളിവർഗ അമേരിക്കക്കാരുടെ താൽപര്യങ്ങൾക്ക് പകരം സ്വന്തം താൽപര്യങ്ങൾക്കാണ് ട്രംപും മസ്‌കും പ്രാധാന്യം നൽകുന്നതെന്ന് അവർ ആരോപിച്ചു.
മുൻ പ്രസിഡന്റ് സ്ഥാനാർഥിയായ സാൻഡേഴ്‌സ് ധനസമാഹരണത്തിന്റെ ഭാഗമായാണ് ഈ പര്യടനം നടത്തുന്നത്. ഫെബ്രുവരി ആദ്യം മുതൽ 200,000 ദാതാക്കളിൽ നിന്ന് ഏഴ് മില്യൻ ഡോളർ അദ്ദേഹം സമാഹരിച്ചു. 83കാരനായ സാൻഡേഴ്‌സിന് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ താൽപര്യമില്ല. 35 വയസ്സുള്ള ഒകാസിയോ-കോർട്ടെസിനൊപ്പമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം പുരോഗമനവാദികളായ യുവതലമുറയെ ആകർഷിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ.