ADVERTISEMENT

ഹൂസ്റ്റൺ∙ ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ആഗ്രഹം യുഎസ്  പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യമാക്കിയതിന് ശേഷം, ദ്വീപ് ഭരണകൂടവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം മോശമായ നിലയിലാണ്. ഗ്രീൻലാൻഡിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ അയയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമാണ് ഒടുവിലായി ഇരുപക്ഷവും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം. മുതിർന്ന ഉദ്യോഗസ്ഥരുടെ 'വളരെ ആക്രമണാത്മക' സംഘമെന്നാണ് ഗ്രീൻലാൻഡ് പ്രധാനമന്ത്രി ഇവരെ വിശേഷിപ്പിച്ചത്.

വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ ഭാര്യ ഉഷ വാൻസും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്‌സുമാണ് ഡെൻമാർക്കിന്റെ അർധ സ്വയംഭരണ പ്രദേശമായ ദ്വീപിലേക്ക് പോകുന്ന ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നത്. രാജ്യാന്തര തലത്തിൽ ഒറ്റയ്ക്ക് ഉഷാ വാൻസ് നടത്തുന്ന രണ്ടാമത്തെ യാത്രയാണിത്. പ്രസിഡന്റ് ട്രംപ് 'ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ' ദ്വീപിനെ അമേരിക്കയുടെ ഭാഗമാക്കുമെന്ന് ഇതിനോടകം തന്നെ പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഗ്രീൻലാൻഡിൽ എത്തിയതിന് ശേഷം ഉഷ വാൻസ് വാൾട്ട്‌സിനെ ഒഴിവാക്കി നിരവധി സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് യു.എസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റിനൊപ്പം യാത്ര ചെയ്യുമെന്ന് കരുതുന്നു.

'ഗ്രീൻലാൻഡിനെ സ്വന്തമാക്കാനും നിയന്ത്രിക്കാനുമുള്ള അവരുടെ ദൗത്യത്തിൽ നിന്ന് ഡോണൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും പിന്തിരിപ്പിക്കാൻ' നയതന്ത്രപരമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രധാനമന്ത്രി മ്യൂട്ടെ ബി. എഗെഡെ വ്യക്തമാക്കിയിരുന്നു. വാൾട്ട്‌സിന്റെ ഇടപെടലിൽ പ്രധാനമന്ത്രി അസ്വസ്ഥനായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗ്രീൻലാൻഡ് പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയതേയുള്ളൂവെന്നും പുതിയ സർക്കാർ പോലും രൂപീകരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വിമർശിച്ചു. ഗ്രീൻലാൻഡിലെ മറ്റ് ഉദ്യോഗസ്ഥർ സന്ദർശനത്തിന്റെ അനുചിതമായ സമയത്തെക്കുറിച്ച് പരാതിപ്പെട്ടു. ഗ്രീൻലാൻഡിലെ ജനതയോടുള്ള യുഎസിന്റെ ബഹുമാനക്കുറവാണ് ഇതെന്ന് വ്യക്തമാക്കുന്നതായും പറയുന്നു.

ട്രംപിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഗ്രീൻലാൻഡുകാർ ആശങ്കാകുലരാണ്. ആർട്ടിക് സമുദ്രത്തോട് ചേർന്നുകിടക്കുന്ന ഈ ദ്വീപ് അമേരിക്കയുടെ ഭാഗമാകാൻ ബഹുഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നില്ലെന്ന് അടുത്തിടെ നടത്തിയ ഒരു വോട്ടെടുപ്പിൽ കണ്ടെത്തിയിരുന്നു. ട്രംപ് ഭരണകൂടം സന്ദർശനത്തെ സൗഹൃദപരമായ അനുഭവമായാണ് കാണുന്നത്. ട്രംപിന്റെ ഊർജ സെക്രട്ടറിയായ റൈറ്റ് വാൾട്ട്‌സിനൊപ്പം താവളം കാണാൻ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. അപൂർവ ധാതുക്കളും മറ്റ് വിഭവങ്ങളും ലക്ഷ്യമിട്ടാണ് ട്രംപ് ഭരണകൂടം സന്ദർശനത്തിനെത്തുന്നതെന്ന് വിവരങ്ങൾ ലഭിക്കുന്നുണ്ട്.

2024ൽ ട്രംപ് തിരഞ്ഞെടുക്കപ്പെട്ട ഉടൻ തന്നെ ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. 300 വർഷത്തിലേറെയായി ഗ്രീൻലാൻഡ് ഡെൻമാർക്കുമായി ബന്ധപ്പെട്ടിരിക്കുകയാണ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com