ഇന്ത്യൻ വംശജനായ വൈദികൻ യുഎസിൽ വെടിയേറ്റു മരിച്ചു

Mail This Article
×
കാൻസസ് ( യുഎസ്) ∙ ഇന്ത്യൻ വംശജനായ കത്തോലിക്കാ വൈദികൻ ഫാ. അരുൾ കരശാല കാൻസസിലെ സെനക്ക പട്ടണത്തിൽ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. സെന്റ് പീറ്റർ ആൻഡ് പോൾ പള്ളിയിലെ വികാരിയായ ഫാ. അരുളിന് പള്ളിയോടനുബന്ധിച്ചുള്ള താമസസ്ഥലത്താണു വെടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമിയെന്നു സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
1994ൽ ഇന്ത്യയിൽ വൈദികപഠനം പൂർത്തിയാക്കിയ ഫാ. അരുൾ 2004 മുതൽ കാൻസസ് അതിരൂപതയിൽ സേവനം ചെയ്യുന്നു. 2011ൽ അദ്ദേഹത്തിനു യുഎസ് പൗരത്വം ലഭിച്ചിരുന്നു.
English Summary:
An Indian-origin Catholic priest, Fr. Arul Carasala, was shot killed in Seneca, Kansas, US
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.