ADVERTISEMENT

ഹൂസ്റ്റൺ∙ ഹൂസ്റ്റണിലെയും പരിസരപ്രദേശങ്ങളിലെയും മലയാളി മുസ്​ലിങ്ങളുടെ കൂട്ടായ്മയായ "ഐഡിയൽ ഫ്രണ്ട്സ്" സംഘടിപ്പിച്ച ഈദ് ആഘോഷം നാടിന്റെ തനിമയോടെ വർണ്ണാഭമായി നടന്നു. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം ഒത്തുചേർന്ന വിശ്വാസികൾക്ക് ഈ ആഘോഷം ഖൽബിൽ തേൻമഴ പെയ്യിക്കുന്ന അനുഭവമായി.

ഒപ്പന, കോൽക്കളി തുടങ്ങിയ കേരളത്തിന്റെ തനത് കലാപരിപാടികൾ ആഘോഷത്തിന് മിഴിവേകി. ചുവടുവെച്ച തോഴിമാരും നാണത്താൽ മുഖം മറച്ച മണവാട്ടിയും കാണികൾക്ക് കണ്ണിന് കുളിർമയേകി. പരമ്പരാഗത കലാരൂപങ്ങൾക്ക് പുറമെ ഖുർആൻ പാരായണവും “സോഷ്യൽ മീഡിയ സ്വാധീനം” എന്ന വിഷയത്തിൽ നടന്ന ഡിബേറ്റും ശ്രദ്ധേയമായി. 150ഓളം പേർ പങ്കെടുത്ത ഈ പരിപാടി വിശ്വാസികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു.

eid-celebration-in-houston-2
eid-celebration-in-houston-4

ജഡ്‌ജി സുരേന്ദ്രൻ പട്ടീൽ, പൊലീസ് ക്യാപ്റ്റൻ മനോജ് പൂപാറയിൽ, ഷുഗർ ലാൻഡ് സിറ്റി കൗൺസിൽ സ്ഥാനാർഥിയും ആഴ്ചവട്ടം പത്രാധിപരും സാമൂഹ്യ പ്രവർത്തകനുമായ ഡോ. ജോർജ് കാക്കനാട് എന്നിവർ ആശംസകൾ നേർന്നു.

സലീം, അജീദ്, മൊയ്തീൻ, മുജേഷ്, ജലാൽ, ഉമർ, ഹസീൻ, ഡോ. ഹാഷിം, നബീസ, അനീഷ്യ, ഷെമീന, നിഷ, റജില, ഷെമി, ഷഹീന, ഡോ. ബിനുഷ എന്നിവരടങ്ങുന്ന കോർ ടീമും വൊളന്റിയർ ടീമുമാണ് ഈ പരിപാടി സംഘടിപ്പിക്കാൻ സഹായിച്ചത്.

English Summary:

Eid Celebration in Houston.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com