ADVERTISEMENT

കലിഫോർണിയ ∙ സിബിപി വൺ (Customs and Border Protection (CBP) ആപ്പ് വഴി രാജ്യത്ത് പ്രവേശിച്ച കുടിയേറ്റക്കാർ ഉടൻ രാജ്യം വിടണമെന്ന് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ ഇമെയിൽ. 

ജോ ബൈഡന്റെ ഭരണകാലത്ത് 936,000-ത്തിലധികം കുടിയേറ്റക്കാരാണ് സിബിപി വൺ ആപ്പ് വഴി രാജ്യത്ത് പ്രവേശിച്ചത്. സിബിപി വൺ ആപ്പ് വഴി യുഎസിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച ചില കുടിയേറ്റക്കാർക്ക് ഔദ്യോഗികമായി പിരിച്ചുവിടൽ നോട്ടിസുകൾ അയച്ചതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. അതേസമയം എത്ര കുടിയേറ്റക്കാർക്ക് ഈ നോട്ടിസ് നൽകിയെന്ന് ഡിഎച്ച്എസ് അറിയിച്ചിട്ടില്ല. 

ഈ ആഴ്ച അയച്ച നോട്ടിസ് അനുസരിച്ച് കുടിയേറ്റക്കാർക്ക് അവരുടെ ജോലി നഷ്ടപ്പെടുമെന്നും ക്രിമിനൽ പ്രോസിക്യൂഷൻ, പിഴ, യുഎസിൽ നിന്ന് നീക്കം ചെയ്യൽ എന്നിവയ്ക്ക് വിധേയരാകാമെന്നുമാണ് മുന്നറിയിപ്പ്. 

English Summary:

DHS tells migrants who used CBP One to leave 'immediately'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com