ADVERTISEMENT

ഡാലസ്∙ ഫോമാ സതേൺ റീജന്റെ 2025-26 കമ്മിറ്റിയുടെ ആദരവ് ലീഗ് സിറ്റി മലയാളി സമാജത്തിന് ഡാലസിൽ വെച്ച് നൽകി. സമാജം പ്രസിഡന്റ് ബിനീഷ് ജോസഫിനെയാണ് ഫോമയുടെ റീജനൽ കമ്മിറ്റി അംഗങ്ങളും നാഷനൽ കമ്മിറ്റി അംഗങ്ങളും ചേർന്ന് ആദരിച്ചത്.

ബിനീഷ് ജോസഫിനൊപ്പം ലീഗ് സിറ്റി മലയാളി സമാജം വൈസ് പ്രസിഡന്റ് സോജൻ ജോർജ്, ജോയിന്റ് ട്രഷറാർ മാത്യു പോൾ, സംഘടനയുടെ സ്പോൺസറും ഒട്ടറെ ആശുപത്രികളുടെ സ്ഥാപകനുമായ ഡോ. സച്ചിൻ തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഫോമയുടെ 2025-26 കമ്മിറ്റിയുടെ റീജനിൽ നിന്നുള്ള ആദ്യ മെമ്പർ കൂടിയാണ് ലീഗ് സിറ്റി മലയാളി സമാജം. ഇവരുടെ നിരന്തരമായ സാമൂഹിക പ്രവർത്തനങ്ങൾ സമൂഹത്തിന് തന്നെ മാതൃകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫോമാ നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ അഭിപ്രായപ്പെട്ടു. റീജിയണൽ വൈസ് പ്രസിഡന്റ് ബിജു ലൗസോൺ ചടങ്ങിന് നേതൃത്വം നൽകി.

ഫോമാ നാഷനൽ ട്രഷറാർ സിജിൽ പാലക്കലോടി, നാഷനൽ കമ്മിറ്റി അംഗങ്ങളായ രാജൻ യോഹന്നാൻ, ജിജു കുളങ്ങര, റീജൻ ചെയർ രാജേഷ് വർഗീസ്, ഫോമയുടെ മുൻ പ്രസിഡന്റുമാർ, കൺവൻഷൻ ചെയർമാൻ മാത്യു മുണ്ടക്കൻ, കൺവൻഷൻ ജനറൽ കൺവീനർ സുബിൻ കുമാരൻ എന്നിവരും മറ്റ് ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

English Summary:

FOMMA Honors League City Malayali Samajam in Dallas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com