തിരുബാലസഖ്യം യുണിറ്റിന് സെന്റ് അൽഫോൻസാ ദേവാലയത്തിൽ തുടക്കമായി

Mail This Article
കൊപ്പേൽ (ടെക്സസ്) ∙ സിറോ മലബാർ സഭയുടെ മിഷൻ പ്രവർത്തനങ്ങളുടെയും, ഷിക്കാഗോ സിറോ മലബാർ രൂപത രജതജൂബിലി ആഘോഷിക്കുന്ന വേളയിൽ ബാലകരിൽ ഉണ്ണീശോയോടുള്ള സ്നേഹം വളർത്തുന്നതിന്റെയും പ്രേഷിത പ്രവർത്തന മേഖലയിലേക്ക് അവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമാമായി കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ തിരുബാലസഖ്യം യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. ഷിക്കാഗോ സിറോ മലബാർ രൂപതാ യൂത്ത് ഡയറക്‌ടർ ഫാ. മെൽവിൻ പോൾ, ഇടവക വികാരിയും തിരുബാല സഖ്യം ഡയറക്‌ടറുമായ ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ, തിരുബാലസഖ്യ ഇടവക കോഓർഡിനേറ്റർ സെൽസി ജോബി, അനിമേറ്റർമാരായ ബ്ലെസ്സി പോൾ, ആൻ ജോഷി എന്നിവർ ചേർന്ന് തിരിതെളിച്ച് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
മതബോധന അധ്യാപകർ, ഇടവക ട്രസ്‌റ്റിമാർ, പാരിഷ് അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള വിദ്യാർഥികളും കുട്ടികളും പങ്കെടുത്തു. പ്രീ കിന്റർഗാർട്ടൻ മുതൽ മൂന്നാം ക്ലാസ്സുവരെയുള്ള കുട്ടികൾ സഖ്യത്തിൽ അംഗങ്ങളായി റജിസ്റ്റർ ചെയ്തു.

വിശുദ്ധ കുർബാന സ്വീകരിക്കാത്ത മൂന്നാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളാണ് തിരുബാല സഖ്യത്തിൽ അംഗത്വം നേടുന്നത്. വിശുദ്ധ കുർബാന സ്വീകരണത്തിന് ശേഷം ഇവരെ ചെറുപുഷ്പ മിഷൻ ലീഗിലേക്ക് മാറ്റും.