ADVERTISEMENT

വാഷിങ്‌ടൻ ഡിസി ∙യുഎസ്-മെക്സിക്കോ അതിർത്തിയിലെ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ സൈന്യത്തിന് അധികാരം നൽകി യുഎസ്  പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രേഖകളില്ലാത്ത കുടിയേറ്റം തടയാനുള്ള പ്രസിഡന്റിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണിത്. തെക്കൻ അതിർത്തി സുരക്ഷിതമാക്കുന്നതിൽ സായുധ സേനയ്ക്ക് 'നേരിട്ട് റോൾ' ഏറ്റെടുക്കാൻ ഉത്തരവ് അനുവദിക്കുന്നു.

യുഎസിന്റെ തെക്കൻ അതിർത്തിയിലെ സൈനിക ഇടപെടൽ സംബന്ധിച്ച പുതിയ നയങ്ങൾ വിശദീകരിച്ച് ആഭ്യന്തര സെക്രട്ടറി ഡഗ് ബർഗം, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, കാർഷിക സെക്രട്ടറി ബ്രൂക്ക് റോളിൻസ് എന്നിവർക്ക് ട്രംപ് വെള്ളിയാഴ്ച വൈകി മെമ്മോറാണ്ടം അയച്ചു.

Trump Wall, US Mexico Boarder. Image Credit: P.P.Cherian.
Trump Wall, US Mexico Boarder. Image Credit: P.P.Cherian.

കലിഫോർണിയ, അരിസോന, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 60 അടി വീതിയുള്ള റൂസ്‌വെൽറ്റ് റിസർവേഷൻ ഉൾപ്പെടെയുള്ള ഫെഡറൽ ഭൂമികളുടെ അധികാരപരിധി പ്രതിരോധ വകുപ്പിന് നൽകണമെന്ന് മെമ്മോറാണ്ടത്തിൽ വ്യക്തമാക്കുന്നുണ്ട്.

Trump Wall, US Mexico Boarder. Image Credit: P.P.Cherian.
Trump Wall, US Mexico Boarder. Image Credit: P.P.Cherian.

ഇതിലൂടെ കുടിയേറ്റക്കാരെ തടങ്കലിൽ വയ്ക്കാൻ അവിടെ നിലയുറപ്പിച്ചിരിക്കുന്ന സൈനികർക്ക് നിയമപരമായ അവകാശം നൽകും - കൂടാതെ അനധികൃത കുടിയേറ്റക്കാരെ ഇമിഗ്രേഷൻ ഏജന്റുമാർക്ക് കൈമാറുന്നതുവരെ കസ്റ്റഡിയിലെടുക്കാം. ഫെഡറൽ ഭൂമിയിൽ നടത്താവുന്ന സൈനിക പ്രവർത്തനങ്ങളിൽ “അതിർത്തി-തടസ്സ നിർമാണം കണ്ടെത്തൽ, നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കലും” ഉൾപ്പെടുന്നുണ്ട്.

English Summary:

Donald Trump has authorized the US military to take control of land along the US-Mexico border.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com