ADVERTISEMENT

ഫ്ലോറിഡ ∙ ഫ്ലോറിഡയിലെ ബോക്ക റാറ്റണിലെ തിരക്കേറിയ തെരുവിൽ ചെറുവിമാനം ഇടിച്ചുകയറി മൂന്നു പേർ മരിക്കുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരെ അധികൃതർ തിരിച്ചറിഞ്ഞു. ന്യൂയോർക്ക് നഗരത്തിലെ ഹഡ്‌സൺ നദിയിൽ വിനോദസഞ്ചാര ഹെലികോപ്റ്റർ തകർന്ന് അഞ്ചംഗ സ്പാനിഷ് കുടുംബവും പൈലറ്റും മരിച്ചതിന് പിന്നാലെയാണ് ഈ അപകടം.

ഏപ്രിൽ 11 രാവിലെ ബോക്ക റാറ്റൺ വിമാനത്താവളത്തിൽ നിന്ന് ടാലഹാസിയിലേക്ക് പോകുകയായിരുന്ന ആറ് സീറ്റുകളുള്ള സെസ്ന 310 ഇരട്ട എൻജിൻ വിമാനം പറന്നുയർന്ന ഉടനെ സാങ്കേതിക തകരാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഏകദേശം എട്ട് മുതൽ 10 മിനിറ്റ് വരെ പറന്ന ശേഷം രാവിലെ 10.20ന് വിമാനത്താവളത്തിൽ നിന്ന് ഒരു മൈൽ അകലെ വിമാനം തകർന്ന് തീപിടിച്ചു.  ഓവർപാസിന് സമീപമാണ് അപകടം സംഭവിച്ചത്.

81 വയസ്സുള്ള റോബർട്ട് സ്റ്റാർക്ക്, 54 വയസ്സുള്ള സ്റ്റീഫൻ സ്റ്റാർക്ക്, 17 വയസ്സുള്ള ബ്രൂക്ക് സ്റ്റാർക്ക് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

English Summary:

3 people killed after small plane crashes on busy Boca Raton street in forida, US

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com