ADVERTISEMENT

പെൻസിൽവേനിയ ∙ പെൻസിൽവേനിയയിൽ അഗ്നിശമന സേനാംഗവും രണ്ട്  ആൺമക്കളും ആംട്രാക്ക് ട്രെയിൻ ഇടിച്ച് മരിച്ചു. അമേരിക്ക ഹോസ് ഹുക്ക് ആൻഡ് ലാഡർ ഫയർ കമ്പനിയിലെ ട്രസ്റ്റിയും ആജീവനാന്ത അംഗവുമായിരുന്നു ക്രിസ്റ്റഫർ ക്രാമ്പ് (56) മക്കളായ ഡേവിഡ് ക്രാമ്പും (31 ), തോമസ് ക്രാമ്പും (24) വ്യാഴാഴ്ച രാത്രി ബക്സ് കൗണ്ടിയിലെ ബ്രിസ്റ്റൽ സ്റ്റേഷന് സമീപമുള്ള ട്രാക്കിൽ ട്രെയിൻ ഇടിച്ചു മരിച്ചത്.

ഫിലഡൽഫിയയിലേക്ക്  പോകുകയായിരുന്ന ആംട്രാക്ക് അസെല ട്രെയിൻ വൈകുന്നേരം 6 മണിക്കാണ് ഇവരെ ഇടിച്ചത്. കൂട്ടിയിടിയുടെ കൃത്യമായ സാഹചര്യങ്ങൾ ഇപ്പോഴും വ്യക്തമല്ലെങ്കിലും തോമസ് ക്രാമ്പിന്റെ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ക്രിസ്റ്റഫർ ക്രാമ്പ് മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും മുന്നിലുണ്ടായിരുന്ന ഒരാളാണെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. മാനസികാരോഗ്യത്തിനും ഭവനരഹിതരായവരെ സഹായിക്കുന്നതിനും അദ്ദേഹം വളരെയധികം താല്പര്യം കാണിച്ചിരുന്നു. 

പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. സംഭവത്തെതുടർന്ന് ഫിലഡൽഫിയയ്ക്കും ന്യൂയോർക്കിനുമിടയിലുള്ള (New York) ആംട്രാക്ക് സർവീസ് ഏകദേശം അഞ്ച് മണിക്കൂറോളം നിർത്തിവച്ചു.

.

English Summary:

A homeless lawyer and his two sons died by strucking an Amtrak train.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com