ADVERTISEMENT

കലിഫോർണിയ ∙ യുഎസ്  പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾക്കെതിരെ പ്രതിനിധി റോ ഖന്ന (ഡി-കലിഫോർണിയ) രംഗത്ത്. സിബിഎസിന്റെ ഫേസ് ദി നേഷൻ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രംപ് ഭരണകൂടത്തിന്റെ സംരക്ഷണവാദ വ്യാപാര സമീപനത്തെയും പ്രസിഡന്റ് വില്യം മക്കിൻലിയോടുള്ള അദ്ദേഹത്തിന്റെ ആരാധനയെയും ഖന്ന പരാമർശിച്ചു. 19-ാം നൂറ്റാണ്ടിലെ അമേരിക്കയുടെ പാഠങ്ങൾ ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തമല്ലെന്ന് ട്രംപിന്റെ താരിഫ് നയത്തെ എതിർക്കുന്നവർ വാദിക്കുന്നു.

കഴിഞ്ഞയാഴ്ചത്തെ ട്രംപിന്റെ ആഗോള താരിഫ് പ്രഖ്യാപനത്തെത്തുടർന്ന് സാമ്പത്തിക വിപണികൾ പ്രതിസന്ധിയിലായതിനെത്തുടർന്ന്, സ്മാർട്ട്‌ഫോണുകളെയും കംപ്യൂട്ടറുകളെയും താരിഫ് നയത്തിൽ നിന്ന് ഒഴിവാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ ഖന്ന ചൂണ്ടിക്കാട്ടി. ആഭ്യന്തര ഉൽപാദനം പുനരുജ്ജീവിപ്പിക്കാനുള്ള വൈറ്റ് ഹൗസിന്റെ പദ്ധതി ഇതിനോടകം തന്നെ പാളിപ്പോകുകയാണെന്ന് അദ്ദേഹം വിമർശിച്ചു. 

English Summary:

Ro Khanna said that trump tariffs will not bring manufacturing jobs back to America, they will raise the price of American electronics.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com