എബ്രഹാം പി ചാക്കോയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഫൊക്കാന

Mail This Article
ന്യൂയോർക്ക് ∙ ഫൊക്കാന ലീഡർ എബ്രഹാം പി ചാക്കോയുടെ (കുഞ്ഞുമോൻ) മരണത്തിൽ ഫൊക്കാന ആദരാഞ്ജലികൾ. അർപ്പിച്ചു. ഫൊക്കാനയുടെ സന്തതസഹചാരിയും, പല കൺവൻഷനുകളുടെയും സ്ഥാനങ്ങളും, വഹിച്ചിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം. ഫൊക്കാനയുടെ മിക്കവാറും എല്ലാ കൺവൻഷനുകളിലും പങ്കെടുക്കാറുണ്ടായിരുന്നു.
ഫൊക്കാനയിലും, മലയാളി അസോസിയേഷനുകളിലും സജീവ സാനിധ്യമായിരുന്ന കുഞ്ഞുമോൻ ഫ്ലോറിഡ മാർത്തോമ്മാ സഭയുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു. ദി മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (MACF) യുടെ പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. എബ്രഹാം ചാക്കോയുടെ സ്മരണക്ക് മുന്നിൽ ഫൊക്കാന ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റിയും, നാഷനൽ കമ്മിറ്റിയും, ട്രസ്റ്റീ ബോർഡും ഒരു സംയുക്ത പ്രസ്‌താവനയിൽ അറിയിച്ചു.
(വാർത്ത ∙ ശ്രീകുമാർ ഉണ്ണിത്താൻ)