സണ്ണി വെയിൽ ടൗൺ ഹാളിൽ മേയർ സ്ഥാനാർഥി സംവാദം ഇന്ന്

Mail This Article
×
സണ്ണി വെയിൽ (ഡാലസ്)∙ സണ്ണി വെയിൽ ടൗൺ ഹാളിൽ ഇന്ന് വൈകുന്നേരം 7ന് മേയർ സ്ഥാനാർഥി സംവാദം നടക്കും. സണ്ണി വെയിലിന്റെ നിലവിലെ മേയറും മലയാളിയുമായ സജി ജോർജും, ആദ്യമായി മത്സര രംഗത്തിറങ്ങിയ പോൾ കാഷും തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്. തുടർച്ചയായി രണ്ടു തവണ മേയറായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കയിലെ ആദ്യ മലയാളി എന്ന ഖ്യാതിയുള്ള സജിക്ക് ഇത് മൂന്നാം തവണയാണ് ജനവിധി തേടുന്നത്.
ഏപ്രിൽ 22നാണ് ഇവിടെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നത്. ടെക്സസ്സിലെ അതിവേഗം വളരുന്ന നഗരങ്ങളിൽ ഒന്നാണ് സണ്ണി വെയിൽ. ടെക്സസിലെ മികച്ച ഹൈസ്കൂളുകളിൽ ഒന്നാണ് സണ്ണി വെയിൽ ഐഎസ്ഡി. അപ്പാർട്ട്മെന്റുകളോ ബസ് സർവീസുകളോ അനുവദിക്കാത്ത നഗരം എന്ന പ്രത്യേകതയും സണ്ണി വെയിലിനുണ്ട്.
English Summary:
Sunnyvale Mayoral Candidate Forum Tonight at Town Hall
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.