ADVERTISEMENT

മാഡിസൺ ( വിസ്‌കോൻസെൻ)∙ കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പിൽ ഏകദേശം 200 ഓളം തപാൽ വോട്ടുകൾ (ഇബാലറ്റുകൾ) എണ്ണാതെ പോയതിനെക്കുറിച്ചുള്ള അന്വേഷണം നടക്കവെ,  വിസ്‌കോൻസെൻ തലസ്ഥാന നഗരത്തിലെ മുനിസിപ്പൽ ക്ലാർക്ക് രാജി വെച്ചു.

മാഡിസൺ മേയർ സത്യ റോഡ്‌സ്-കോൺവേയുടെ ഓഫിസ് തിങ്കളാഴ്ച സിറ്റി ക്ലാർക്ക് മാരിബെത്ത് വിറ്റ്സെൽ-ബെലിന്റെ രാജി സ്വീകരിച്ചു. വിറ്റ്സെൽ-ബെൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജി സമർപ്പിച്ചത്. എന്നാൽ വിറ്റ്സെൽ-ബെലിന്റെ തീരുമാനം മാറ്റുന്നതിനായി ഏതാനും ദിവസങ്ങൾ അനുവദിച്ചതിനാലാണ് മേയർക്ക് രാജി പ്രഖ്യാപിക്കാൻ കാത്തിരിക്കേണ്ടി വന്നതെന്ന് മേയറുടെ വക്താവ് ഡിലൻ ബ്രോഗൻ അറിയിച്ചു.

192 ബാലറ്റുകൾ എണ്ണുന്നതിൽ വിറ്റ്സെൽ-ബെൽ പരാജയപ്പെട്ടുവെന്നും ഇത് ഡിസംബർ 18 വരെ കമ്മീഷനെ അറിയിച്ചില്ലെന്നും കണ്ടെത്തിയതിനെ തുടർന്ന്  വിസ്‌കോൻസെൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ജനുവരി ആദ്യം അന്വേഷണം ആരംഭിച്ചിരുന്നു.

English Summary:

Wisconsin Clerk Resigns Amid Inquiry Into Uncounted Absentee Ballots

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com