ADVERTISEMENT

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജഴ്സി ∙ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപിന്റെ ഈസ്റ്റര്‍ ആഘോഷവും ബര്‍ഗന്‍ഫീല്‍ഡ് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വികാരി റവ. റ്റിജി മാത്യുവിന്റെ യാത്രയയപ്പും ഏപ്രില്‍ 27 വൈകുന്നേരം 4.30 ന് ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍. ഇമ്മാനുവേല്‍ സിഎസ്ഐ ചര്‍ച്ച് എലിസബത്ത് ന്യൂജഴ്സി ഇടവക വികാരി റവ. ജോണ്‍ കെ. മാത്യു ഈസ്റ്റര്‍ സന്ദേശം നല്‍കും. വിവിധ ദേവാലയങ്ങളിലെ ഗായകസംഘങ്ങള്‍ ഗാനങ്ങളാലപിക്കും.

നാലു പതിറ്റാണ്ടുകളോളം നോര്‍ത്ത് ജഴ്സിയില്‍ പ്രവര്‍ത്തിച്ചുവരുന്ന എക്യുമെനിക്കല്‍ ചാരിറ്റബിള്‍ സംഘടനയാണ് ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ് (ബിസിഎംസി ഫെലോഷിപ്). 4.30 മുതല്‍ 5 വരെ റിഫ്രഷ്മെന്റ്സും യോഗാനന്തരം കമ്യൂണിറ്റി  ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വിക്ലിഫ് തോമസ് – പ്രസിഡന്റ് (201) 925-5686 , രാജന്‍ പാലമറ്റം – വൈസ് പ്രസിഡന്റ് (201) 836-7562, അജു തര്യന്‍ – സെക്രട്ടറി (201) 724-9117, രാജന്‍ മാത്യു – ട്രഷറര്‍ (201)674-7492, റ്റി. എം. സാമുവേല്‍ – അസി. സെക്രട്ടറി (201) 394-3821.

English Summary:

Bergen County Malayali Christian Fellowship Easter Celebration will held on April 25th.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com