ഡാലസിലെ വിൽമർ-ഹച്ചിൻസ് ഹൈസ്കൂളിൽ വെടിവയ്പ്: നാല് പേർക്ക് പരുക്ക്

Mail This Article
×
ഡാലസ് ∙ വിൽമർ-ഹച്ചിൻസ് ഹൈസ്കൂളിൽ വെടിവയ്പ്. സംഭവത്തിൽ നാല് പേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. തെക്കുകിഴക്കൻ ഡാലസിലെ ഇന്റർസ്റ്റേറ്റ് 20ന് പുറത്തുള്ള ലാംഗ്ഡൺ റോഡിൽ സ്ഥിതി ചെയ്യുന്ന വിൽമർ-ഹച്ചിൻസ് ഹൈസ്കൂളിൽ ഇന്നലെ ഉച്ചയ്ക്ക് 1 മണിക്ക് ശേഷമാണ് വെടിവയ്പ് നടന്നത്.
വിവരം ലഭിച്ചയുടൻ ഫയർ-റെസ്ക്യൂ വിഭാഗം സംഭവസ്ഥലത്തെത്തിയിരുന്നു. ഉച്ചയ്ക്ക് 2: 20 ഓടെ സ്കൂൾ ക്യാംപസ് സുരക്ഷിതമാക്കിയതായി അധികൃതർ സ്ഥിരീകരിച്ചു. അതേസമയം വെടിവയ്പ് നടത്തിയ പ്രതിയെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല.
English Summary:
At least 4 injured after shooting at Wilmer-Hutchins High School in Dallas, authorities say
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.