എൻഎസ്എസ് ഓഫ് ഹഡ്സൺവാലിയുടെ വിഷു ആഘോഷം

Mail This Article
ന്യൂയോർക്ക് ∙ എൻഎസ്എസ് ഓഫ് ഹഡ്സൺവാലിയുടെ വിഷു ആഘോഷം ഏപ്രിൽ 13 ന് രാവിലെ 11 മണി മുതൽ 4 മണി വരെ ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്ററന്റിൽ വച്ച് ആഘോഷിച്ചു.
വിഷുക്കണിയോടെ വിഷു ആഘോഷത്തിനു തുടക്കം കുറിച്ചു. സീനിയർ മെമ്പർ ഡോ.പി.ജി. നായർ എല്ലാവർക്കും വിഷുക്കൈനീട്ടം നൽകി. ട്രഷറർ കൃഷ്ണകുമാർ പ്രാർഥനാഗാനം ആലപിച്ചു. പ്രഥമ വനിത ജഗദമ്മ നായർ, പ്രസിഡന്റ് ജി.കെ. നായർ, സെക്രട്ടറി പത്മാവതി നായർ, ട്രഷറർ കൃഷ്ണകുമാര്‍, വിശിഷ്ടാതിഥി ഡോ.പി.ജി. നായർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.
സെക്രട്ടറി കാര്യപരിപാടികൾ വിശദീകരിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. പ്രസിഡന്റ് ജി.കെ. നായർ സംഘടനയുടെ വിവിധങ്ങളായ പ്രവർത്തനങ്ങളെക്കുറിച്ചും, സ്കോളർഷിപ് വിതരണം, വയനാട് ദുരന്ത നിവാരണ സഹായം, താങ്ക്സ് ഗിവിങ്ങിനോടും ദീപാവലിയോടും അനുബന്ധിച്ചു നടത്തുന്ന “ഫുഡ് ഡ്രൈവ്” എന്നിവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് വിഷു ആശംസകൾ നേർന്നു.


കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എന്‍എ) ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഗോപിനാഥക്കുറുപ്പ് വിഷു സന്ദേശം നൽകി.
ഡോ. പി.ജി. നായർ, മന്ത്ര നിയുക്ത പ്രസിഡന്റ് കൃഷ്ണരാജ് മോഹൻ, എൻ.ബി.എ. മുൻ പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ എന്നിവർ വിഷു ആശംസകൾ നേർന്ന് സംസാരിച്ചു. ജയകുമാർ-രജനി ദമ്പതികളുടെ മക്കള്‍ ദേവ് നായരും ധീരജ് നായരും മധുരമനോജ്ഞമായി വിഷുഗീതങ്ങൾ ആലപിച്ചു.

മുരളീധര പണിക്കർ ഗാനം ആലപിച്ചു. തുടർന്ന് ജനുവരി മുതൽ മാർച്ചു വരെ ജന്മനക്ഷത്രം വരുന്ന അംഗങ്ങളുടെയും കുട്ടികളുടെയും ബർത്ത് ഡേ കേക്കു മുറിച്ച് ആഘോഷിച്ചു.
അതിൽ സീനിയർ മെമ്പറായ ഡോ. പി.ജി.നായരും ഉൾപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി അംഗങ്ങൾ പ്രത്യേക ആശീർവാദവും പ്രാർഥനാഗാനങ്ങളും കൊണ്ട് ഒരു കുടുംബാന്തരീക്ഷം സൃഷ്ടിച്ചു.

സിത്താർ പാലസ് പ്രത്യേകം തയാറാക്കിയ വിഷു സദ്യയോടെ വിവിധ കലാപരിപാടികളോടെയും വിഷു ആഘോഷം സമാപിച്ചു. സെക്രട്ടറി പത്മാവതി നായർ നന്ദി പ്രകാശിപ്പിച്ചു.
(വാർത്ത ∙ ജയപ്രകാശ് നായർ)