ഡാലസിൽ അന്തരിച്ച അച്ചാമ്മ മാത്യുവിന്റെ സംസ്കാരം ന്യൂജഴ്സിയിൽ

Mail This Article
ന്യൂജഴ്സ് ഡാലസ് ∙ ഷെവലിയർ ഏബ്രഹാം മാത്യു (തങ്കച്ചൻ)വിന്റെ ഭാര്യയും രാമമംഗലത്ത് മൂത്തേടത്ത് വീട്ടിൽ കുര്യൻ ഉലഹന്നാൻ/ അന്നമ്മ കുര്യന്റെയും മകളുമായ അച്ചാമ്മ മാത്യു(80) ടെക്സസിലെ റോയിസ് സിറ്റിയിൽ അന്തരിച്ചു. സംസ്കാരശുശ്രൂഷകൾ ന്യൂജഴ്സിയിലെ കാർട്ടറെറ്റ് സെന്റ് ജോർജ് മലങ്കര യാക്കോബായ സിറിയൻ ആര്‍ച്ച് ബിഷപ് യെൽദോ മാർ തീത്തോസ് മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ നടക്കും.
1975-ൽ അമേരിക്കയിലെ ന്യൂജഴ്‌സിയിൽ എത്തിച്ചേർന്ന അച്ചാമ്മ മാത്യു 45 വർഷക്കാലം നഴ്‌സായി ജോലി ചെയ്തു. മക്കൾ: ജയ്സൺ മാത്യു, ജസ്റ്റിൻ മാത്യു. മരുമകൾ നാൻസി മാത്യു. ഡസ്മണ്ട് മാത്യു, അയാവാ മാത്യു എന്നിവർ കൊച്ചു മക്കൾ.
ഇടവകപള്ളിയിലെ മാർത്ത മറിയം സമാജം സെക്രട്ടറി, ആർച്ച് ഡയോസിസിലെ മാർത്തമറിയം സമാജം സെക്രട്ടറിയുമായി സേവനമനുഷ്ടിച്ചു.
ഡാലസിലെ മെസ്കിറ്റിയും ന്യൂജഴ്സിയിലെ ലിവിങ്സ്റ്റണിലും വേക്ക് സർവീസ് ഉണ്ടായിരിക്കുന്നതാണ്. ആൻഡേസൺ–കെള്റ്റൺ എഗാൺസാലസ് ഫ്യൂണറൽ ഹോമിൽ (111 Military Parkway, Mesquite, TX 75149)ശനി ഏപ്രിൽ 19 ന് 2 മുതൽ 5 വെരെ വേയ്ക്ക് സർവ്വീസ് ഉണ്ടായിരിക്കും. പിന്നീട് സംസ്ക്കാര ചടങ്ങുകൾ ന്യൂജഴ്സിയിൽ ഏപ്രിൽ 23 ബുധനാഴ്ച 5 മുതൽ 9 വരെ ക്വീൻ ഹോപ്പിങ് ഫ്യൂണറൽ ഹോമിൽ (145 E. Mount Pleasant Avenue Livingston NJ 07039). വിശുദ്ധ കുർബാനയോടെ സംസ്ക്കാര ശുശ്രൂഷകൾ വ്യാഴം ഏപ്രിൽ 24, 8.30 മുതൽ 10 വരെ കാർട്ടററ്റ് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ (611 Roosevelt Avenue, Carteret NJ 07008). അടക്കം ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരിയിൽ (225 Ridgedale Avenue East Heneror NJ 07936) 11.30 ന്.
സംസ്ക്കാര ചടങ്ങുകളുടെ ലൈവ് സ്ട്രീമിങ് ഡാലസിൽ കാണാം.
ലിങ്ക്: http://youtube.com/live/4G1L51Ch2QQ