രാഹുൽ ഗാന്ധിക്ക് ബോസ്റ്റൺ എയർപോർട്ടിൽ ഊഷ്‌മള സ്വീകരണം

Mail This Article
×
ബോസ്റ്റൺ ∙ ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി രണ്ടു ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ശനിയാഴ്ച അമേരിക്കയിലെത്തി.
രാഹുൽ ഗാന്ധിക്കു ഓവർസീസ് കോൺഗ്രസ് അംഗങ്ങൾ ബോസ്റ്റൺ ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഊഷ്‌മള സ്വീകരണം നൽകി.വിദ്യാർഥികൾ, ഫാക്കൽറ്റി, എൻആർഐ സമൂഹം എന്നിവരുമായി അദ്ദേഹം സംവദിക്കും.
എയർപോർട്ടിൽ എത്തിച്ചേർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അംഗങ്ങളും കോൺഗ്രസ് ഓവർസീസ് മേധാവിയുമായ സാം പിട്രോഡ സ്വാഗതം ചെയ്തു.
English Summary:
Rahul Gandhi gets warm welcome in Boston ahead of Brown University interaction
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.