ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഫൊക്കാനയുടെ കണ്ണീർ പൂക്കൾ: അനുശോചന യോഗം ഞായറാഴ്ച

Mail This Article
ന്യൂ യോർക്ക് ∙ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഫൊക്കാനയുടെ കണ്ണീർ പ്രണാമം. കരുണയുടെ, സ്നേഹത്തിന്റെ ശക്തമായ കരങ്ങളായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേത്.
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനും അദ്ദേഹത്തെ അനുസ്മരിക്കുന്നതിനും വേണ്ടി ഫൊക്കാന ഒരു അനുശോചന യോഗം ഏപ്രിൽ 27 ന് വൈകിട്ട് 8 (EST )മണിക്ക് സൂമിൽ കുടി നടത്തുന്നു. ZOOM Meeting ID: 201 563 6294, Passcode : 12345, Join Zoom Meeting Link
ഈ അനുശോചന മീറ്റിങ്ങിൽ ഇന്ത്യയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള മന്ത്രിമാർ , രാഷ്ട്രീയ പ്രമുഖർ, മതമേലധ്യക്ഷന്മാർ അമേരിക്കയിലെ വിവിധ സംസ്കരിക നേതാക്കൾ തുടങ്ങി നിരവധി പേർ പെങ്കെടുക്കും. ഫ്രാൻസിസ് മാർപാപ്പ ലോക സമാധാനത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ്.
വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ നിലകൊള്ളുമെന്നും ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു. മാനവ രാശിക്ക് മുഴുവൻ ദിശാബോധംനൽകിയ, പാവപ്പെട്ടവരുടെ പ്രവാചകനായി, അശരണർക്ക് ആലംബമായി പ്രതിസന്ധികളിൽ കരുത്തനായി, വിശ്വാസികളുടെ ഹൃദയത്തിൽ അദ്ദേഹം എന്നും നിലകൊള്ളുമെന്ന് ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയും, നാഷനൽ കമ്മിറ്റിയും, ട്രസ്റ്റി ബോർഡും സംയുക്തമായി അറിയിച്ചു.