ADVERTISEMENT

റോക്ക്‌വാൾ ∙ 2019 മുതൽ, രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് മധുരപലഹാര പ്രേമികൾ റോക്ക്‌വാളിലെ ടെക്സസ് പൈ ഫെസ്റ്റിൽ ഒത്തുചേരുന്നു. ടേറ്റ് ഫാംസ് ആതിഥേയത്വം വഹിക്കുന്ന ഏഴാമത് വാർഷിക ടെക്സസ് പൈ ഫെസ്റ്റ്  പരിപാടിയിൽ പൈ ബേക്കിങ്, പൈ കഴിക്കൽ മത്സരങ്ങൾ, രസകരമായ പൈ പോരാട്ടം എന്നിവ ഉൾപ്പെടുന്നു.

ഈ വർഷത്തെ ടെക്സസ് പൈ ഫെസ്റ്റ് ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ ടേറ്റ് ഫാംസിൽ നടക്കും. രാവിലെ 9:30 നും 10 നും ഇടയിൽ പൈ ബേക്കിങ് എൻട്രികൾ നൽകാം. ഉച്ചയോടെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും. ആദ്യത്തെ പൈ ഫെസ്റ്റിൽ ഏകദേശം 1,000 പേർ പങ്കെടുത്തു, നാല് വർഷത്തിനുള്ളിൽ ടെക്സസിൽ നിന്നും മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നിന്നുമായി 2,000-ത്തിലധികം ആളുകളെ ഇത് ആകർഷിച്ചു.

10 ഡോളറാണ് പൈ ബേക്കിങ് മത്സരത്തിലും പങ്കെടുക്കുന്നതിനുള്ള ഫീസ്. പൈ കഴിക്കൽ മത്സരത്തിൽ പങ്കെടുക്കുന്നതിന് 5 ഡോളറാണ് ഫീസ്. കാണാനെത്തുന്നവർക് പ്രവേശനം സൗജന്യമാണ്.

English Summary:

7th Annual Texas PIE feast on April 26

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com