കേരള അസോസിയേഷൻ ഓഫ് ഡാലസ് സീനിയർ സിറ്റിസൺ ഫോറം ഏപ്രിൽ 26ന്

Mail This Article
ഗാർലാൻഡ് (ഡാലസ്) ∙ കേരള അസോസിയേഷൻ ഓഫ് ഡാലസും, ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സീനിയർ സിറ്റിസൺ ഫോറം സംഘടിപ്പിക്കുന്നു. 26ന് രാവിലെ 10:30 മുതൽ 12:30 വരെ ബെൽറ്റിലൈനിലുള്ള കേരള അസോസിയേഷൻ ഓഫ് ഡാലസ് കോൺഫറൻസ് ഹാളിലാണ് ഫോറം നടക്കുന്നത്.
"ഭാവി സുരക്ഷിതമാക്കുക ദീർഘകാല പരിചരണത്തിലെ ഉൾക്കാഴ്ചകളും തന്ത്രങ്ങളും" എന്ന വിഷയത്തിൽ കൈൽ ജെ. നട്ട്സൺ ക്ലാസെടുക്കും. "രോഗ പ്രതിരോധവും അഡ്വാൻസ്ഡ് കെയർ പ്ലാനിങ്ങും" എന്ന വിഷയത്തിൽ ഡോ. സിനി പൗലോസ് (ഡി.ഒ., എഫ്.എ.പി. ഫാമിലി മെഡിസിൻ ഫിസിഷ്യൻ) പഠന ക്ലാസ് നയിക്കും. പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്കായി പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ്) 469-449-1905, മഞ്ജിത്ത് കൈനിക്കര (സെക്രട്ടറി) 972-679-8555, ഫ്രാൻസിസ് തോട്ടത്തിൽ (ജോ.സെക്ര) 214-606-2210, ജെയ്‌സി ജോർജ് (സോഷ്യൽ സർവീസ് ഡയറക്ടർ) 469-688-2065 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.