ADVERTISEMENT

ന്യൂജഴ്‌സി ∙ ന്യൂജഴ്‌സിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. ന്യൂജഴ്‌സിയിലെ റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ ഹെന്ന അസ്‌ലം (21) ആണ് മരിച്ചത്. ഏപ്രിൽ 22ന് കോളജിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. വടകര സ്വദേശിനിയാണ്. 

അസ്‌ലം വടകര- സാദിജ ചേളന്നൂര്‍ ദമ്പതിമാരുടെ മകളാണ്. കഴിഞ്ഞ 14 വർഷമായി കുടുംബത്തോടൊപ്പം ന്യൂജഴ്‌സിയിൽ താമസിച്ചു വരികയായിരുന്നു. എതിരെ വന്ന ഒരു കാറിന് വഴിമാറാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. 

ജനാസ പ്രാർഥന ഇന്ന് വൈകുന്നേരം 5 മണിക്ക് അസർ പ്രാർഥനയ്ക്ക് ശേഷം ഇസ്‍ലാമിക് സൊസൈറ്റി ഓഫ് സെൻട്രൽ ജഴ്‌സിയിൽ. സംസ്കാരം ഓക്‌ലോൺ മെമ്മോറിയൽ പാർക്ക് ആൻഡ് സെമിത്തേരിയിൽ, വൈകുന്നേരം 6 മണിക്ക്.

English Summary:

Malayali student dies in car accident in New Jersey, US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT