കുടിയേറ്റക്കാരനെ രക്ഷിച്ചു; യുഎസ് ജഡ്‍ജിയെ എഫ്ബിഐ കോടതിയിലെത്തി അറസ്റ്റ് ചെയ്തു

Mail This Article
×
വാഷിങ്ടൻ ∙ അനധികൃത കുടിയേറ്റക്കാരനെ അറസ്റ്റിൽനിന്നു രക്ഷപ്പെടുത്തിയ യുഎസ് ജഡ്‍ജിയെ എഫ്ബിഐ കോടതിയിലെത്തി അറസ്റ്റ് ചെയ്തു. വിസ്കോൻസെൻ സംസ്ഥാനത്തെ മിൽവോക്കിയിൽ ജഡ്ജി ആയ ഹന്ന ഡ്യുഗനയെയാണ് അറസ്റ്റ് ചെയ്തത്.
കുടിയേറ്റക്കാരനെ അറസ്റ്റ് ചെയ്യാനെത്തിയ ഫെഡറൽ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് വഴിതിരിച്ചു വിട്ടതിലൂടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാണ് ആരോപണം. കുടിയേറ്റക്കാരനെ പിന്തുടർന്നു പിടികൂടിയെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയത്തെ എതിർക്കുന്ന പ്രാദേശിക അധികൃതരെ അറസ്റ്റ് ചെയ്യുന്ന ആദ്യസംഭവമാണിത്.
English Summary:
The F.B.I. Arrested a Wisconsin Judge in an Immigration Dispute
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.