റവ. ഫാ. ഷൈജു സി ജോയ്ക്കും കുടുംബത്തിനും സെന്റ് പോൾസ് ഇടവക യാത്രയയപ്പ് നല്‍കി

Mail This Article
ഡാലസ് ∙ മൂന്നു വര്‍ഷക്കാലം ഡാലസ് സെന്റ് പോൾസ് ചർച്ചിന്റെ വികാരിയായി സേവനം അനിഷ്ഠിച്ചിരുന്ന റവ. ഫാ. ഷൈജു സി ജോയ്ക്കും കുടുംബത്തിനും സെന്റ് പോൾസ് ഇടവക യാത്രയയപ്പ് നല്‍കി. മെയ് 27 ന് കുർബ്ബാനയ്ക്ക് ശേഷം 12 മാണിയോട് കൂടി നടത്തപ്പെട്ട യാത്രയയപ്പു യോഗം വൈസ് പ്രസിഡന്റ് തോമസ് എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടി.
ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ ഫാ. ഷൈജുവിനും കുടുംബത്തിനും പൂച്ചെണ്ടുകള്‍ നല്‍കി വേദിയിലേക്ക് സ്വാഗതം ചെയ്തു. ഇടവക ഗായക സംഘത്തിന്റെ പ്രാരംഭ ഗാനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമിട്ടു. എം സി അലക്സാണ്ടർ (സീനിയർ സിറ്റിസൺ) പ്രാരംഭ പ്രാര്‍ഥന നടത്തി.
സോജി സ്കറിയാ (ഇടവക സെക്രട്ടറി) സ്വാഗതം ആശംസിച്ചു. ലീ മാത്യു (സണ്‍ഡേ സ്കൂൾ), ആനി വർഗീസ് (സേവികാ സംഘം), നോവിൻ വൈദ്യൻ (യൗങ് ഫാമിലി) ആനി ജോർജ് (യൂത്ത് ഫെല്ലോഷിപ്പ്) ടോണി കോരുത് (യുവജന സഖ്യം) ജോൺ തോമസ് (ഗായക സംഘം) സോജി സ്കറിയ (സെന്റ് പോൾസ് ചർച്ച) എന്നിവര്‍ അനുമോദന പ്രസംഗങ്ങള്‍ നടത്തി.

ഇടവകയുടെ പാരിതോഷികം ട്രസ്റ്റിമാരായ ജോൺ മാത്യു സക്കറിയ തോമസ് എന്നിവർ ഫാ. ഷൈജുവിന് നൽകി. നന്ദി പ്രകാശനം സക്കറിയ തോമസ് രേഖപ്പെടുത്തി. സണ്ണിവൽ വെസ്റ്റ് പ്രയർ ഗ്രൂപ്പ് തങ്ങളുടെ പാരിതോഷികം പ്രയർ ഗ്രൂപ്പ് ലീഡർ പി പി ചെറിയാൻ നൽകി.
കഴിഞ്ഞ മൂന്നു വര്‍ഷക്കാലം ഇടവക നല്‍കിയ സ്‌നേഹത്തിനും കൈത്താങ്ങലിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി കൊണ്ടായിരുന്നു സുബി കൊച്ചമ്മയുടെ മറുപിടി പ്രസംഗം.
റവ. ഷൈജു സി ജോയ് തന്റെ മറുപടി പ്രസംഗത്തില്‍ സെന്റ് പോൾസ് ഇടവകയിലെ അംഗങ്ങള്‍ തനിക്കും കുടുംബത്തിനും നല്‍കിയ സ്‌നേഹത്തിനും കൂട്ടായ്മയ്ക്കും എന്നും തങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞു.
മൂന്നു വർഷങ്ങളിലെ ഭാരവാഹികളെ പേരെടുത്തു പറഞ്ഞു നന്ദി അറിയിച്ചു. ആത്മായ ശുശ്രുഷകനായ രാജൻകുഞ്ഞു സി ജോർജ് ക്ലോസിങ് പ്രയർ നടത്തുകയും ഫാ. ഷൈജു ആശിർവാദം പറഞ്ഞു യാത്രയയപ്പ് യോഗം അവസാനിപ്പിച്ചു, കടന്നുവന്ന എല്ലാവര്‍ക്കും ഇടവക കമ്മിറ്റി സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.
(വാർത്ത: എബി മക്കപ്പുഴ)