ADVERTISEMENT

ന്യൂയോർക്ക്∙ ഗ്രേയ്റ്റർ ന്യൂയോർക്ക് കേരളാസമാജത്തിന്റെ അൻപത്തിമൂന്നാമത് വാർഷിക പ്രവർത്തനോദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷവും മേയ് 3ന് വൈകിട്ട് 6 മണിക്ക് ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ (Tyson Center, 26 North Tyson Avenue, Floral Park, NY 11001) നടക്കും. 

സമാജം പ്രസിഡന്റ് സജി ഏബ്രഹാം, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കെയാർക്കെ, വൈസ് പ്രസിഡന്റ് ബെന്നി ഇട്ടീറ, ജോയിന്റ് സെക്രട്ടറി ജോസി സ്കറിയ, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ വിൻസെന്റ് സിറിയക് എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളും ചേർന്നാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.

പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് ഈസ്റ്റർ-വിഷു ആഘോഷവും, സമാജത്തിലെ മുൻകാല പ്രസിഡന്റുമാരെ ഒരുമിപ്പിച്ച് പ്രസിഡന്റ്‌സ് ഫോറം രൂപീകരിക്കുന്നതിന്റെ ഉദ്ഘാടനവും സമാജത്തിന്റെ ചരിത്രത്തിലാദ്യമായി നടക്കും. മേഴ്‌സി ഹോസ്പിറ്റൽ ചാപ്ലയിനും പ്രശസ്ത വാഗ്മിയുമായ ഫാ. യേശുദാസ് ഈസ്റ്റർ സന്ദേശവും, നോർത്തവെൽ ആശുപത്രിയിലെ പ്രശസ്ത നെഫ്രോളജിസ്‌റ്റ് ഡോ. മധു ഭാസ്കർ വിഷുസന്ദേശവും നൽകും.

പ്രാദേശിക കലാകാരികളുടെ ഡാൻസുകളും ഗാനങ്ങളും ഉണ്ടായിരുന്നു. കമ്മിറ്റി അംഗങ്ങളായ ലീലാ മാരേട്ട്, ഷാജി വർഗ്ഗീസ്, ഹേമചന്ദ്രൻ, മാമ്മൻ എബ്രഹാം, തോമസ് വർഗ്ഗീസ്, ബാബു പാറക്കൽ, പ്രകാശ് തോമസ്, ചാക്കോ കോയിക്കലത്ത്, ജോയ്‌സൺ വർഗ്ഗീസ് എന്നിവരും ട്രസ്റ്റി ബോർഡ് അംഗങ്ങളായ വർഗ്ഗീസ് കെ. ജോസഫ്, പോൾ പി. ജോസ്, ഫിലിപ്പോസ് കെ. ജോസഫ്, തോമസ് ഡേവിഡ് എന്നിവരും പരിപാടികൾക്ക് ചുക്കാൻ പിടിക്കും . പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഫാദർ യേശുദാസ്, മധു ഭാസ്കർ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഫാദർ യേശുദാസ്, മധു ഭാസ്കർ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

കൂടുതൽ വിവരങ്ങൾക്ക്: സജി ഏബ്രഹാം, പ്രസിഡന്റ്: (917) 617-3959, മാത്യുക്കുട്ടി ഈശോ, സെക്രട്ടറി: (516) 455-8596, വിനോദ് കെയാർക്കെ, ട്രഷറർ: (516) 633-5208.

English Summary:

Greater New York Kerala Samajam Vishu-Easter Celebration on May 3rd

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com