ADVERTISEMENT

കൊളറാഡോ ∙ കൊളറാഡോയിലെ ഭൂഗർഭ നിശാക്ലബ്ബിൽ രാത്രിയിൽ നടത്തിയ റെയ്ഡിൽ നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന 100-ലധികം കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തു. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 

നിശാക്ലബ്ബിൽ നടത്തിയ പരിശോധനയിൽ 200 പേരിൽ 114 പേർ യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്നവരാണെന്നാണ് കണ്ടെത്തൽ. നിശാക്ലബ്ബിനുള്ളിൽ ലഹരിമരുന്ന് കടത്ത്, അനാശാസ്യ പ്രവർത്തനം, അക്രമ കുറ്റകൃത്യങ്ങൾ എന്നിവ ഉണ്ടായിരുന്നതായി, ഡിഇഎ റോക്കി മൗണ്ടൻ ഡിവിഷൻ സ്പെഷ്യൽ ഏജന്റ് ഇൻ ചാർജ് ജോനാഥൻ സി. പുല്ലെൻ പറഞ്ഞു. പരിശോധനയിൽ നിരവധി തോക്കുകളും പിടിച്ചെടുത്തു.

അണ്ടർഗ്രൗണ്ട് ക്ലബ്ബിൽ നിന്ന് കണ്ടെത്തിയ ലഹരിമരുന്നുകളിൽ കൊക്കെയ്നും "ടൂസി" എന്നും അറിയപ്പെടുന്ന പിങ്ക് കൊക്കെയ്നും ഉൾപ്പെടുന്നു.10-ലധികം ഫെഡറൽ ഏജൻസികളിലായി നൂറുകണക്കിന് ഏജന്റുമാർ റെയ്ഡിൽ പങ്കെടുത്തുവെന്നുവെന്നും ജോനാഥൻ പറഞ്ഞു. കഴിഞ്ഞ കുറച്ച മാസങ്ങളായി ഈ നൈറ്റ്ക്ലബ് ഡിഇഎയുടെയും അന്വേഷണ ഏജൻസികളുടെയും നിരീക്ഷണത്തിലായിരുന്നു. 

English Summary:

More than 100 people detained after federal raid in Colorado Springs

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com