ADVERTISEMENT

ന്യൂയോർക്ക് ∙ മലയാള മനോരമ എഡിറ്റോറിയൽ ഡയറക്‌ടറും, സാഹിത്യകാരനുമായ ജോസ് പനച്ചിപ്പുറത്തിനു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ന്യൂയോർക്ക് ചാപ്റ്ററിന്റെ നേതൃത്വത്തിൽ മേയ് രണ്ടിന് സ്വീകരണം നൽകുന്നു. വാലി കോട്ടേജിലുള്ള മലബാർ പാലസ് റസ്റ്ററന്‍റിൽ വൈകുന്നേരം ഏഴു മണിക്കു കൂടുന്ന യോഗത്തിൽ ന്യൂയോർക്കിലെ സാമൂഹിക, സാംസ്‌കാരിക, സംഘടനാ നേതാക്കൾ പങ്കെടുക്കും. സമ്മേളനത്തിൽ ആധുനിക കാലത്തെ മാധ്യമ പ്രവർത്തനത്തെപ്പറ്റി ജോസ് പനച്ചിപ്പുറവുമായി സംവദിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും.

മാധ്യമ പ്രവർത്തനത്തിനു പുറമെ മികച്ച ചെറുകഥാകൃത്തും, നോവലിസ്‌റ്റുമാണ് പനച്ചിപ്പുറം. അദ്ദേഹത്തിന്റെ 'കണ്ണാടിയിലെ മഴ' എന്ന നോവലിന് 2005 ൽ കേരള സാഹിത്യ അക്കാദമി അവാർഡും, 1971ൽ മികച്ച ചെറുകഥയ്‌ക്ക്‌ സമസ്‌തകേരള സാഹിത്യ പരിഷത്തിന്റെ അവാർഡും ലഭിച്ചിട്ടുണ്ട്.

ഈ യോഗത്തിലേക്ക് ഇന്ത്യ പ്രസ് ക്ലബ് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

ഷോളി കുമ്പിളുവേലി - 914 330 6340
ജോജോ കൊട്ടാരക്കര – 347 465 0457
ബിനു തോമസ് – 516 322 3919
മൊയ്‌തീൻ പുത്തൻചിറ -518 894 1271
ജേക്കബ് മനുവേൽ - 516 418 8406
ജോർജ് ജോസഫ് – 917 324 4907

English Summary:

India Press Club of North America is arranging a reception for Jose Panachippuram

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com