പ്രചാരണരംഗത്ത് ക്രൈസിസ് മാനേജറായി അവതരിച്ചു; തിരഞ്ഞെടുപ്പിൽ ജയിച്ച് മാർക്ക് കാർണി

Mail This Article
×
ഒട്ടാവ ∙ പിയറി പൊയിലീവ്രെ നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിയെ പരാജയപ്പെടുത്തി കനേഡിയൻ രാഷ്‌ട്രീയ പോരാട്ടത്തിൽ ലിബറലുകളുടെ ഭരണം കാർണി ഉറപ്പിച്ചു. ഇതോടെ കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി തിരഞ്ഞെടുക്കപ്പെട്ടു.
ട്രംപിന്റെ താരിഫുകളിൽ നിന്ന് കാനഡയെ സംരക്ഷിക്കുന്ന ഒരു "ക്രൈസിസ് മാനേജർ" ആയി സ്വയം അവതരിപ്പിച്ചാണ് തിരഞ്ഞെടുപ്പിൽ മാർക്ക് കാർണി ജയിച്ചത്. താരിഫുകൾ അവരുടെ ജോലികളിലും ജീവിതച്ചെലവിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള വോട്ടർമാരുടെ ആശങ്കകൾ മുതലെടുക്കുന്നതിൽ ലിബറലുകൾ വിജയിച്ചു.
English Summary:
Canada’s liberal party, led by Mark Carney, secures election victory after dramatic reversal of fortune
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.