ഡാലസിൽ മനോരമ ഹോർത്തൂസ് ഔട്ട്‌റീച്ച് സാഹിത്യ സായാഹ്നം മേയ് 4ന്

Mail This Article
ഡാലസ്∙ മലയാള മനോരമ കഴിഞ്ഞ വർഷം തുടക്കമിട്ട സാഹിത്യ സാംസ്കാരികോൽസവമായ മനോരമ ഹോർത്തൂസിന്റെ അമേരിക്കയിലെ ആദ്യത്തെ ഔട്ട്‌റീച്ച് പ്രോഗ്രാം മേയ് നാലിന് വൈകിട്ട് 4 മണിക്ക് ഇർവിങ് പസന്ത് ഓഡിറ്റോറിയത്തിൽ നടക്കും. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം ഉദ്ഘാടനം ചെയ്യുന്ന സാഹിത്യസാഹ്നചടങ്ങിൽ ഡാലസ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജുഡി ജോസ് അധ്യക്ഷത വഹിക്കും.
കഥ, കവിത, അമേരിക്കയിൽ വളർന്നുകൊണ്ടിരിക്കുന്ന മലയാള സാഹിത്യത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ, വിമർശനങ്ങൾ, സാംസ്കാരിക രംഗത്തെ മലയാളികളുടെ ഇടപെടലുകൾ എന്നീ വിഷയങ്ങളെക്കുറിച്ച് പ്രമുഖർ സംസാരിക്കും. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ബിനോയി സെബാസ്റ്റ്യൻ, ഫോമാ സൗത്ത് വെസ്റ്റ് പ്രസിഡന്റ് ബിജു ലോസൺ, ഫോമാ മുൻ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, അസോസിയേഷൻ ഡയറക്ടർ തോമ്മച്ചൻ മുകളേൽ എന്നിവർ സംസാരിക്കും. അസോസിയേഷൻ ചീഫ് ഡയറക്ടറായ ഡക്സ്റ്റർ ഫെരേരയാണ് പ്രോഗ്രാം കോഓർഡിനേറ്റർ.
താൽപ്പര്യമുള്ളവർ ബന്ധപ്പെടുക:
ഡക്സ്റ്റർ ഫെരേര: 9727684652
ജൂഡി ജോസ്: 4053260190