ADVERTISEMENT

വാഷിങ്ടൻ ഡി സി ∙ യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് രണ്ടാം തവണ അധികാരത്തിൽ പ്രവേശിച്ചതിന്റെ ആദ്യ 100 ദിവസം ആഘോഷമാക്കി വൈറ്റ് ഹൗസ്. നൂറോളം മത നേതാക്കളെ പ്രാർഥനയ്ക്കായി മൈതാനത്തേക്ക് ക്ഷണിച്ചായിരുന്നു ആഘോഷത്തിന് സമാപനം കുറിച്ചത്. 

ട്രംപിന്റെ അധികാരത്തിലെ ആദ്യ 100 ദിവസങ്ങൾ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. നിയമവിരുദ്ധ കുടിയേറ്റം തടയുക,  സർക്കാർ ചെലവുകൾ കുറയ്ക്കുക, കായികരംഗത്ത് സ്ത്രീകളെയും പെൺകുട്ടികളെയും സംരക്ഷിക്കുന്ന നിയമ നിർമാണം നടത്തുക തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനങ്ങളുടെ പൂർത്തീകരണം കൂടിയായിരുന്നു കഴിഞ്ഞ 100 ദിനങ്ങൾ.

തികഞ്ഞ വിശ്വാസിയായ ട്രംപ് പ്രാ‍ർഥനയോടെയാണ് തന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് തുടക്കമിട്ടത്. ഈസ്റ്റർ പ്രഖ്യാപനത്തിലും വിശുദ്ധ വാരത്തിൽ വൈറ്റ് ഹൗസ് ജീവനക്കാരുടെ ആരാധനയിലുമെല്ലാം പ്രസിഡന്റ് തന്റെ വിശ്വാസം തുറന്നു പ്രകടമാക്കി. 

ലേക്ക്പോയിന്റ് ചർച്ചിലെ സീനിയർ പാസ്റ്റർ ജോഷ് ഹോവർട്ടൺ, അരിസോണയിലെ ജനറേഷൻ ചർച്ചിലെ പാസ്റ്റർ റയാൻ വിസ്കോണ്ടി, ദി പർസ്യൂട്ട് എൻ ഡബ്ള്യൂ  പള്ളിയിലെ പാസ്റ്റർ റസ്സൽ ജോൺസൺ എന്നിവരുൾപ്പെടെ അനവധി പാസ്റ്റർമാരും പങ്കെടുത്തു. 

English Summary:

Trump's first 100 days celebrated by worshipping at the White House

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com