ട്രക്ക് ഡ്രൈവർ ആണോ, എങ്കിൽ ഇംഗ്ലിഷ് പരിജ്ഞാനം നിർബന്ധം; ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

Mail This Article
×
വാഷിങ്ടൻ ∙ യുഎസിലെ ട്രക്ക് ഡ്രൈവർമാർക്ക് ഇംഗ്ലിഷ് പരിജ്ഞാനം നിർബന്ധമാക്കുന്ന ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. വാണിജ്യമേഖലയിലെ സുരക്ഷയ്ക്ക് പ്രഫഷനൽ ഡ്രൈവർമാർ ഇംഗ്ലിഷ് അറിയേണ്ടത് സുപ്രധാനമാണെന്നു ട്രംപ് പറഞ്ഞു.
അതേസമയം ഉത്തരവ് വിവേചനപരമാണെന്ന് സിഖ് സംഘടനകൾ ആരോപിച്ചു. യുഎസിലെ ചരക്കുനീക്ക മേഖലയിൽ ഒന്നര ലക്ഷത്തിലേറെ സിഖ് വംശജർ ജോലിയെടുക്കുന്നുണ്ട്. ഇംഗ്ലിഷ് പരിജ്ഞാനം നിർബന്ധമാക്കുന്നത് ജോലി നഷ്ടത്തിന് കാരണമായേക്കുമെന്നാണ് ആശങ്ക.
English Summary:
US makes English knowledge mandatory for truck drivers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.