ബെൽവിൽ സെന്റ്.കുര്യാക്കോസ് ഏലിയാസ് ചാവറ സിറോ മലബാർ മിഷനെ ഇടവകയായി ഉയർത്തി

Mail This Article
ഒന്റാറിയോ∙ ബെൽവിൽ സെന്റ്. കുര്യാക്കോസ് ഏലിയാസ് ചാവറ സിറോ മലബാർ മിഷനെ ഇടവകയായി ഉയർത്തി. മിഷൻ നൈറ്റ്- 2025 പരിപാടിയിലെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ ആണ് ഇടവക ഉയർത്തലിന്റെ ഉത്തരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മതബോധനം പ്രിൻസിപ്പൽ അരുൺ തോമസ് സ്വാഗതം പറഞ്ഞു. വികാരി ഫാ.ജോണി കുന്നത്ത് അധ്യക്ഷത വഹിച്ചു.ഡോ. വർഗീസ് കോശി, ട്രസ്റ്റി ജോൺസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. പൊതുസമ്മേളനത്തെ തുടർന്ന് മതബോധനം വിദ്യാർഥികളും ഇടവക അംഗങ്ങളും ചേർന്ന് സാംസ്‌കാരിക പരിപാടികൾ അവതരിപ്പിച്ചു.
ഏപ്രിൽ 27ന് ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ സെന്റ്.കുര്യാക്കോസ് ഏലിയാസ് ചാവറ സിറോ മലബാർ മിഷനിൽ കുർബാന അർപ്പിക്കുകയും തുടർന്ന് കേക്ക് മുറിച്ച് ഇടവക ഉയർത്തൽ ആഘോഷിക്കുകയും ചെയ്തു. 2015ലാണ് സിറോ മലബാർ മിഷൻ സ്ഥാപിതമായത്.