ADVERTISEMENT

നേപ്പിൾസ് (ഫ്ലോറിഡ)∙ ഫ്ലോറിഡയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചതായി ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മീഷന്റെ സൗത്ത് റീജൻ ഓഫിസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു.

മാർക്കോ ദ്വീപിന് കിഴക്കുള്ള ഗ്രാമപ്രദേശമായ ജെറോമിലെ ഹൈവേയ്ക്ക് സമീപം കരടിയുടെ ആക്രമണം നടക്കുന്നതായി കോളിയർ കൗണ്ടി ഷെരീഫ് ഓഫിസിലേക്ക് സന്ദേശം ലഭിച്ചിരുന്നു. അൽപസമയത്തിന് ശേഷം സ്ഥലത്തെത്തിയ ഡപ്യൂട്ടികൾ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് ഷെരീഫ് ഓഫീസ് ഉദ്യോഗസ്ഥർ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മീഷനെ വിവരമറിയിക്കുകയും അവർ അന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു.

ഫൊട്ടോഗ്രഫറായ ജെയിംസ് പോൾ മായോ താൻ താമസിക്കുന്ന വെറോണ വാക്ക് സ്ട്രീറ്റിലൂടെ അടുത്തിടെ ഒരു അമ്മ കരടിയും  മൂന്ന് കുഞ്ഞുങ്ങളും നടന്നുപോകുന്നത് കണ്ടിരുന്നതായി വെളിപ്പെടുത്തി

English Summary:

Florida man killed in suspected bear attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com