ഹൂസ്റ്റണിൽ മരിച്ച രാജു കോശിയുടെ പൊതുദർശനവും സംസ്കാരവും ഇന്ന്

Mail This Article
ഹൂസ്റ്റൺ ∙ മേയ് 1 നു ഹൂസ്റ്റണിൽ മരിച്ച ഇലന്തൂർ കോയിക്കലേത്ത് വടക്കേതിൽ രാജു കോശിയുടെ (82 വയസ്സ്) പൊതുദർശനവും സംസ്കാരവും ഇന്ന്. ഭാര്യ അന്നമ്മ കോശി (കുഞ്ഞുമോൾ) കായംകുളം കുന്നംകട വടക്കേതിൽ കുടുംബാംഗമാണ്. മാർത്തോമ്മാ സഭയിലെ സീനിയർ വൈദികനായിരുന്ന പരേതനായ റവ. കെ.എ. എബ്രഹാമിന്റെ (ശാസ്ത്രി അച്ചൻ) സഹോദരനാണ്.
മക്കൾ: റജി ജേക്കബ് - വിജു ജേക്കബ് , റെനി മാത്യൂസ് - അജയ് മാത്യൂസ് (എല്ലാവരും ഹൂസ്റ്റൺ)
കൊച്ചുമക്കൾ : നെയ്തൻ, ഡാനിയേൽ, ജയ്‌ഡെൻ, കെയ്‌ലാ, മൈക്കിൾ
പൊതുദർശനം : മേയ് 7 ന് രാവിലെ 9 മുതൽ 11 വരെ - ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ. സംസ്കാര ശുശ്രൂഷകൾ 11 മണിക്ക് ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ ശുശ്രൂഷകൾക്കു ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ 1 മണിക്ക് സംസ്കാരം.
കൂടുതൽ വിവരങ്ങൾക്ക്: വിജു ജേക്കബ് 281 489 6923, അജയ് മാത്യുസ് - 281 692 244