യുഎസിൽ കുടിയേറ്റ ബോട്ട് മുങ്ങി മൂന്ന് മരണം; ഇന്ത്യക്കാരായ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേരെ കാണാതായി

Mail This Article
×
ന്യൂയോർക്ക് ∙ യുഎസിലെ സാൻ ഡിയേഗോ നഗരത്തിലെ ശാന്തസമുദ്ര തീരത്തിനു സമീപം കുടിയേറ്റക്കാർ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 3 പേർ മുങ്ങിമരിച്ചു. ഒരു ഇന്ത്യൻ കുടുംബത്തിലെ 2 കുട്ടികൾ ഉൾപ്പെടെ 7 പേരെ കാണാതായി.
4 പേർക്കു പരുക്കേറ്റു. 16 പേർ സഞ്ചരിച്ചിരുന്ന ബോട്ട് തിങ്കളാഴ്ച രാവിലെ ആറരയ്ക്കാണ് സാൻ ഡിയേഗോയിലെ ടോ റി പൈൻസ് സ്റ്റേറ്റ് ബീച്ചിനു സമീപം മുങ്ങിയത്. നാലംഗ ഇന്ത്യൻ കുടുംബത്തി ലെ മാതാപിതാക്കൾ പരുക്കുക ളോടെ രക്ഷപ്പെട്ടു. അനധികൃത കുടിയേറ്റത്തിനു ശ്രമിച്ചവരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് സംശയിക്കുന്നതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.
English Summary:
Two Indian children missing as migrant boat capsizes in California leaving 3 dead
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.