ADVERTISEMENT

കെന്റക്കി ∙ മകന് ലോലിപോപ്പ് കഴിക്കാൻ ഒരാഗ്രഹം. അമ്മയെ ബുദ്ധിമുട്ടിക്കാതെ കൊച്ചുമിടുക്കൻ തനിയെ ഓൺലൈൻ വഴി ലോലിപോപ്പ് ഓർഡർ ചെയ്തു. പക്ഷേ ചെറിയ ഒരു പ്രശ്നം, ഓർഡർ ചെയ്ത സാധാനം വീട്ടിലെത്തിയപ്പോൾ അമ്മ ഒന്ന് ഞെട്ടി. ഏകദേശം 70,000 ലോലിപോപ്പുകളാണ് മകൻ ഓർഡർ ചെയ്തത്. 

യുഎസിലെ കെന്റക്കിയിൽ താമസിക്കുന്ന ലിയാം എന്ന എട്ടുവയസ്സുകാരനാണ് അമ്മയുടെ ഫോണിൽ നിന്നും ലോലിപോപ്പുകൾ ഓർഡർ ചെയ്തത്. കൂട്ടുകാർക്കായി ഒരു കാർണിവൽ നടത്താനും സമ്മാനമായി നൽകാനുമായിരുന്നു ഇത്രയധികം മിഠായികൾ ലിയാം വാങ്ങിയത്.

ഏകദേശം 4,200 ഡോളറിന്റെ (3,55,795 രൂപ) ആമസോൺ ഓർഡർ കണ്ട് ലിയാമിന്റെ അമ്മ ഹോളി ലാഫേവേഴ്‌സ് ശരിക്കും അമ്പരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ ഹോളി ആമസോണുമായി ബന്ധപ്പെട്ടു. പക്ഷേ 70,000 ലോലിപോപ്പുകൾ അടങ്ങുന്ന 30 ബോക്സുകളിൽ 22 എണ്ണം ഇതിനോടകം വീട്ടിലെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇവ തിരിച്ചെടുക്കുക ബുദ്ധിമുട്ടാണെന്ന് കമ്പനി അറിയിച്ചു. 

സംഭവത്തെ തുടർന്ന് ഹോളി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു. മകൻ ചെയ്തതും ഇത് തിരിച്ചെടുക്കാൻ കമ്പനിക്ക് കഴിയില്ല എന്നും വിവരിക്കുന്ന കുറിപ്പായിരുന്നു ഹോളി പങ്കുവച്ചത്. തുടർന്ന് ഇവരുടെ അയൽക്കാരും സുഹൃത്തുക്കളും മറ്റ് ചിലരും ചേർന്ന് മിഠായികൾ വാങ്ങാൻ മുന്നോട്ട് വന്നു.

വിഷയം വാർത്തകളിൽ നിറഞ്ഞതോടെ ആമസോൺ മുഴുവൻ തുകയും തിരികെ നൽകാൻ സന്നദ്ധരായി. ഹോളിയും ലിയാമും കുറച്ച് ലോലിപോപ്പുകൾ പ്രാദേശിക സ്ഥാപനങ്ങൾക്കും പള്ളിക്കും സ്കൂളിനുമെല്ലാം സംഭാവന ചെയ്തിരുന്നു.

English Summary:

A woman from US was stunned to find 30 cases of lollipops-totalling 70,000 candies-delivered to her doorstep, all ordered by her 8-year-old son, Liam, using her phone.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com