ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ഹൈ ഫൈവ് 2025 ഒരുക്കങ്ങൾ പൂർത്തിയായി

Mail This Article
×
ഹൂസ്റ്റൺ∙ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ വിൻഡ്സർ എന്റർടെയ്ൻമെന്റ് അവതരിപ്പിക്കുന്ന ഹൈ ഫൈവ് 25ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. എം.ജി ശ്രീകുമാർ, സ്റ്റീഫൻ ദേവസി, രമേശ് പിഷാരടി എന്നിവരുടെ നേതൃത്വത്തിൽ പതിനൊന്ന് പേരടങ്ങുന്ന സംഘം അവതരിപ്പിക്കുന്ന സംഗീത നിശ 11ന് വൈകുന്നേരം അഞ്ചിന് മിസോറി സിറ്റി സെന്റ് ജോസഫ് ഹാളിൽ അരങ്ങേറും.
പരിപാടിയുടെ വിജയത്തിനായി വികാരി ഫാ. ഐസക്. ബി. പ്രകാശ്, ജനറൽ കൺവീനർ റിജോ ജേക്കബ്, ട്രസ്റ്റി ഷിജിൻ തോമസ്, സെക്രട്ടറി ബിജു തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ 50ൽ പരം അംഗങ്ങൾ പ്രവർത്തിച്ചുവരുന്നു.
English Summary:
Houston St. Peter's and St. Paul's Orthodox Parish's High Five 2025 preparations are complete
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.