ADVERTISEMENT

ഷിക്കാഗോ ∙ ലോക പത്ര സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മേയ് 3 ന് 'മീഡിയ ഇഗ്നൈറ്റ് 2025' എന്ന പേരിൽ സൗജന്യ മീഡിയാ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഫോർ പോയ്നറ്സ് ബൈ ഷെറാട്ടൺ, മൗണ്ട് പ്രോസ്പെക്ട് ഒ’ഹെയർ ഹോട്ടലിൽ വച്ചാണ് ഫൊട്ടോഗ്രഫിയുടെയും വിഡിയോ എഡിറ്റിങ്ങിന്റെയും അടിസ്ഥാനപരമായ അറിവുകൾ പങ്കുവച്ചാണ് വർക്ക്‌ഷോപ്പ് നടന്നത്.

വർഷങ്ങളോളം പത്രപ്രവർത്തന രംഗത്ത് പ്രവർത്തിച്ചിരുന്ന, 22 വർഷത്തെ അനുഭവ സമ്പത്തുള്ള പ്രമുഖ ഫോട്ടോജേർണലിസ്റ്റ് ജോർജ് ലെക്ലയർ ആണ് വർക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്യുകയും നേതൃത്വം നൽകുകയും ചെയ്തത്. ഉദ്ഘാടന പ്രസംഗത്തിൽ ജോർജ് ലെക്ലയർ ജനാധിപത്യത്തിന്റെ സുതാര്യതക്കും ജനശബ്ദം മുഴങ്ങുന്നതിനും മാധ്യമ സ്വാതന്ത്ര്യം നിർണ്ണായകമാണെന്ന് ഊന്നിപ്പറഞ്ഞു.

ഐപിസിഎൻഎ ചാപ്റ്റർ ജോയിന്റ് ട്രഷറർ വർഗീസ് പാലമലയിൽ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് പ്രസന്നൻ പിള്ള ആമുഖ പ്രസംഗം നടത്തി. ട്രഷററും ഇവന്റ് ചെയർമാനുമായ അലൻ ജോർജ് നന്ദിപ്രസംഗം നിർവഹിച്ചു. വിഡിയോ എഡിറ്റിങ് ക്ലാസ് സെക്ഷൻ അലൻ ജോർജ് തന്നെയാണ് കൈകാര്യം ചെയ്തത്. തത്സമയം ഡെമോയും പ്രായോഗിക പരിശീലനവും നൽകി.

ഐപിസിഎൻഎ മുൻ നാഷനൽ പ്രസിഡന്റും ചാപ്റ്റർ പ്രസിഡന്റുമായിരുന്ന ശിവൻ മുഹമ്മയെ (ശിവ് പണിക്കർ) ചടങ്ങിൽ ആദരിച്ചു. ഇലിനോയിലെ പ്ലെയിൻഫീൽഡ് വില്ലേജ് ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സാമൂഹ്യ സേവന സന്നദ്ധതക്കും നേതൃത്വ പാടവത്തിനുമുള്ള അംഗീകാരമായി ചാപ്റ്റർ അംഗങ്ങളും വിശിഷ്ടാതിഥിയും ചേർന്ന് ഫലകം സമ്മാനിച്ചു. മറുപടി പ്രസംഗത്തിൽ ചാപ്റ്ററിന്റെ പുതിയ ഉദ്യമങ്ങൾക്ക് അദ്ദേഹം വിജയാശംസകൾ നേർന്നു.

അഞ്ജലി മുരളിയാണ് പരിപാടിയുടെ ആങ്കറിങ് നിർവഹിച്ചത്. ഐപിസിഎൻഎ ഷിക്കാഗോ ചാപ്റ്ററിലെ അംഗങ്ങളെ ചടങ്ങിൽ പരിചയപ്പെടുത്തി. വർക്ക്‌ഷോപ്പിൽ പങ്കെടുത്ത എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വർക്ക്‌ഷോപ്പ് പരിപാടിക്ക് നിരൻ ജോർജ് (ലെൻസ് എജ്യുക്കേഷൻ), ഗോപി നായർ (ഗ്രാറ്റിട്യൂഡ് പ്രാക്ടീഷണറും ബെസ്റ്റ് സെല്ലിങ് എഴുത്തുകാരനും), കലവറ ഗ്രോസറി (ഡെസ് പ്ലെയിൻസിലെ ഗ്രോസറിയും കാറ്ററിംഗും), സ്റ്റീവ് ക്രിഫേസ് (ക്രിഫേസ് ലോ ഫേം) എന്നിവരാണ് സ്പോൺസർമാരായത്. അടിസ്ഥാന മാധ്യമ സാക്ഷരതയിലും മാധ്യമസ്വാതന്ത്ര്യത്തിലും ഊന്നൽ നൽകിയ ഈ പരിപാടി ഏറെ പ്രയോജനപ്പെട്ടുവെന്ന് പങ്കെടുത്തവർ പ്രതികരിച്ചു. പ്രസന്നൻ പിള്ള: 630-935-2990, അല്ലൻ ജോർജ്: 331-262-1301

English Summary:

Media Ignite 2025: Media Workshop organized by IPCNA Chicago Chapter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com