ADVERTISEMENT

ന്യൂയോർക്ക് ∙ പത്തനംതിട്ട അയിരൂർ നടുവില്ലം കുടുംബയോഗത്തിന്റെ ന്യൂയോർക്ക് ചാപ്റ്റർ കുടുംബ സംഗമം മേയ് 10 ന് ന്യൂയോർക്കിൽ. ഫ്ലോറൽ പാർക്ക് ബല്ലെറോസിലുള്ള ദിൽബാർ ഇന്ത്യൻ റസ്‌റ്ററന്റിൽ വൈകിട്ട്  6 ന് നടക്കുന്ന കുടുംബ സംഗമത്തിൽ കേരളത്തിൽ നിന്നും അമേരിക്കൻ സന്ദർശനാർഥം ന്യൂയോർക്കിൽ എത്തിച്ചേരുന്ന നടുവില്ലം കുടുംബയോഗം പ്രസിഡന്റ്  റവ.ഡോ. ഫാ. ചെറിയാൻ കോട്ടയിലിന് ന്യൂയോർക്ക് ചാപ്റ്റർ സ്വീകരണം നൽകും.

നടുവില്ലം കുടുംബയോഗത്തിന്റെ ന്യൂയോർക്ക് ചാപ്റ്റർ എല്ലാ വർഷവും കുടുംബ സംഗമം സംഘടിപ്പിക്കാറുണ്ട്. ശനിയാഴ്ച ചേരുന്ന കുടുംബ സംഗമത്തിൽ  മാതൃദിനം (Mothers' Day) പ്രമാണിച്ച് എല്ലാ അമ്മമാരെയും ആദരിക്കുന്നതിനുള്ള ക്രമീകരണം ചെയ്യും. 75 വയസ്സ് പൂർത്തീകരിക്കുന്ന എല്ലാ മുതിർന്ന പ്രിയപ്പെട്ടവരെയും, കഴിഞ്ഞ വർഷം വിവാഹിതരായി കുടുംബ ജീവിതത്തിൽ പ്രവേശിച്ചിരിക്കുന്ന എല്ലാ യുവാക്കളെയും ആദരിക്കും. ഈ വർഷം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുവാൻ തയാറെടുക്കുന്ന കുടുംബയോഗത്തിൽപ്പെട്ട മക്കൾക്ക് ആശംസകൾ അർപ്പിക്കുന്നതിനുള്ള അവസരവും ഉണ്ട്.

എല്ലാ അയിരൂർ നടുവില്ലം കുടുംബാംഗങ്ങളും ഈ ശനിയാഴ്ച വൈകിട്ട് 6-ന്  ദിൽബാർ റസ്റ്ററന്റിൽ  എത്തണമെന്ന് ചാപ്റ്റർ പ്രസിഡന് സി. വി. സൈമൺകുട്ടി അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: C. V. Simonkutty, NY Chapter President – (516) 987-0596, M. Thomas, Vice President – (917) 741-1747, Saju David, Secretary – (516) 581-4365, Anil Mathew, Trustee – (516) 996-6065,  Abraham C Abraham (Thampi)- (516) 554-1948.

English Summary:

Naduvillam family reunion in New York on May 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com