ADVERTISEMENT

പോർട്ടോ പ്ലാറ്റ∙ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെയും ഹെയ്തിയൻ ഗ്രാമകളിലെയും അശരണർക്ക് മെഡിക്കൽ പരിചരണവും മൊബൈൽ ക്ലിനിക്ക് സൗകര്യങ്ങളുമായി മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം മെഡിക്കൽ മിഷൻ സംഘം. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വർഗീസ് എം. ഡാനിയേലിന്റെ നേതൃത്വത്തിൽ 17 പേർ അടങ്ങിയ (Passion for Compassion) ടീമാണ് പോർട്ടോ പ്ലാറ്റയിൽ സേവനമെത്തിച്ചത്. 

രണ്ടു ടീമുകളായാണ് സംഘം പുറപ്പെട്ടത്. ന്യൂവാർക്ക് എയർപോർട്ടിൽ നിന്ന് യൂണൈറ്റഡിൽ ഒരു സംഘവും ന്യൂയോർക്ക് ജെ.എഫ്.കെ. എയർപോർട്ടിൽ നിന്ന് ജെറ്റ്ബ്ലൂവിൽ മറ്റൊരു സംഘവും പോർട്ടോ പ്ലാറ്റയിലെത്തി. ഐലൻഡ് മിഷൻ ടീം  ഇവരെ സ്വീകരിച്ചു. 

മിഷന് ആവശ്യമായ മരുന്നുകളും ഹൈജീൻ കിറ്റുകളും സംഘം കരുതിയിരുന്നു. ആദ്യ ദിവസം തന്നെ ആയിരത്തിൽ അധികം മരുന്നുകൾ പാക്ക് ചെയ്ത് തയാറാക്കി. ഐലൻഡ് മിനിസ്ട്രിയിൽ റോബർട്ട് നെൽസന്റെ നേതൃത്വത്തിൽ ഒൻപത് പേർ ഫാർമസിയുടെ ചുമതല വഹിച്ചു. എല്ലാവരും ഇംഗ്ലിഷിലും സ്പാനിഷിലും പ്രാവീണ്യമുള്ളവരായിരുന്നു.

orthodox-medical-mission-makes-trip-to-dominican-republic2
മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം മെഡിക്കൽ മിഷൻ സംഘം

ന്യൂയോർക്കിലെ ടീമിന് ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ നേതൃത്വം നൽകി. ഡോ. ബെറ്റ്സി വർഗീസ് ആയിരുന്നു ഓർഗനൈസർ. ക്വീൻസ്, ന്യൂയോർക്കിലെ ജോസഫ് പി. ആദ്ദാബ്ബോ ഫാമിലി ഹെൽത്ത് സെന്ററിലെ ഡോ. ബെറ്റ്സി വർഗീസ് തുടക്കം മുതൽ ഇമെയിലുകളിലൂടെയും വാട്സ് ആപ് സന്ദേശങ്ങളിലൂടെയും ടീമിന് മാർഗനിർദേശം നൽകി.

മൂന്നു ദിവസങ്ങളിലായി 430 ഓളം രോഗികളെ വീതം നാലു ടീമുകളായി പരിശോധിച്ചു.  ഡോ. ജോളി കുരുവിള ടീം ലീഡറായിരുന്നു. ഡോ. സ്മിത കറുത്തേടം (എം.ഡി., മോണ്ടി ഫിയോർ നയാക്ക് ഹോസ്പിറ്റൽ), നഴ്‌സ് പ്രാക്ടീഷനർ ഇന്ദിര തുമ്പയിൽ (എ.പി.എൻ.) എന്നിവരും രോഗികളെ പരിശോധിച്ചു. സ്പാനിഷ് അറിയുന്ന ഡൊമിനിക്കൻ ഡോ. ഫെർണാണ്ടസും ഒരു ടീമായി ഇവർക്കൊപ്പം ചേർന്നു.

രോഗികളുടെ ഉയരവും തൂക്കവും പരിശോധിച്ച് രേഖപ്പെടുത്താൻ ബിനോനി കൊച്ചുപുരയ്ക്കൽ, മാത്തൻ വർഗീസ് എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. പിന്നീട് നഴ്സ് ഷേർലി ബിനോനിയുടെയും ബിജോ വർഗീസിന്റെയും അടുത്ത് വൈറ്റൽ സൈൻസ് പരിശോധിച്ചതിന് ശേഷം ആരുടെ ചികിത്സ തേടണമെന്ന് തീരുമാനിച്ചു. തുടർന്ന് വിശദമായ പരിശോധന നടന്നു.

orthodox-medical-mission-makes-trip-to-dominican-republic4
മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം മെഡിക്കൽ മിഷൻ സംഘം

കണ്ണട വിതരണ കൗണ്ടറിൽ 100ലേറെ കണ്ണടകൾ കരുതിയിരുന്നു. ഹൈസ്കൂൾ വിദ്യാർഥിനി ഏഞ്ചല വർഗീസ്, മിഡിൽ സ്കൂൾ വിദ്യാർഥി ആരവ് തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കണ്ണട വിതരണം. ഹോസ്പിറ്റാലിറ്റി ടീമിന് ജോർജ് തുമ്പയിൽ നേതൃത്വം നൽകി. ജോർജ് തുമ്പയിൽ, ഫിലിപ്പ് തങ്കച്ചൻ, ഡോ. സ്മിത സൂസൻ വർഗീസ് (കൊച്ചമ്മ), തോമസ് കാട്ടുപറമ്പിൽ, ആനി തോമസ് എന്നിവരായിരുന്നു ടീം അംഗങ്ങൾ. ക്ലിനിക്കിൽ സമ്മാനങ്ങളുടെയും സാധനസാമഗ്രികളുടെയും ക്രമീകരണം, വിതരണം, ടീമിനെ നിയന്ത്രിക്കുക, പ്രതിസന്ധികൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുക, ആവശ്യങ്ങളും വെല്ലുവിളികളും അറിയിക്കുക തുടങ്ങിയ ചുമതലകൾ ഹോസ്പിറ്റാലിറ്റി ടീം നിർവഹിച്ചു.

സ്ത്രീകളുടെയും പുരുഷന്മാരുടെയും ശുചിത്വ കിറ്റുകൾ, കുട്ടികൾക്കുള്ള സമ്മാനങ്ങൾ, വസ്ത്രങ്ങൾ, ഷൂസ് എന്നിവ വിതരണം ചെയ്തു. ഉപയോഗിച്ചവയായിരുന്നെങ്കിലും മികച്ച നിലവാരമുള്ള വസ്ത്രങ്ങളാണ് നൽകിയത്. റോണി അതുൽ, ബിന്ദു റിനു, സുമ സുനിൽ എന്നിവരും ബ്രോങ്ക്സ് സെന്റ് മേരീസിലെ സഹൃദയരായ വിശ്വാസികളുമായിരുന്നു വസ്ത്രങ്ങൾ സമ്മാനിച്ചത്.

ഡോ. സ്മിത സൂസൻ വർഗീസ് സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സമ്മാനങ്ങളുടെയും, തോമസ് കാട്ടുപറമ്പിൽ പുരുഷന്മാരുടെ സമ്മാനങ്ങളുടെയും മേൽനോട്ടം വഹിച്ചു. ഫിലിപ്പ് തങ്കച്ചൻ അൺപാക്കിംഗ്, പാക്കിംഗ് ചുമതലകൾ നിർവഹിച്ചു. മീഡിയ ടീമിലും അദ്ദേഹം അംഗമായിരുന്നു. ഫിലിപ്പ് തങ്കച്ചന്റെ നേതൃത്വത്തിലായിരുന്നു ലഞ്ച് വിതരണം. ചിത്രങ്ങളും മീഡിയയും കൈകാര്യം ചെയ്തത് ഫിലിപ്പും ബിജോയുമായിരുന്നു. പ്രാർഥനാ ടീമിന് ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ നേതൃത്വം നൽകി. ഡോ. സ്മിത കറുത്തേടം, ആരവ് തോമസ് എന്നിവർ ഗെയിംസ് & ആക്ടിവിറ്റിസ് കൈകാര്യം ചെയ്തു.

orthodox-medical-mission-makes-trip-to-dominican-republic3
മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം മെഡിക്കൽ മിഷൻ സംഘം

രോഗികളെ ഓരോരുത്തരെയും തലയിൽ കൈവച്ച് ക്രിയോൾ, സ്പാനിഷ് ഭാഷകളിൽ ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ പ്രാർഥിച്ചത് പുണ്യാനുഭവമായി. ഫാ. ഡോ. വർഗീസ് ഡാനിയേൽ, ഡോ. സ്മിത സൂസൻ വർഗീസ്, ഏഞ്ചല വർഗീസ്, ഡോ. ബെറ്റ്സി വർഗീസ്, മാത്തൻ വർഗീസ്, ഡോ. ജോളി കുരുവിള, ജോർജ് തുമ്പയിൽ, ഇന്ദിര തുമ്പയിൽ, ഫിലിപ്പ് തങ്കച്ചൻ, ബെനോനി കൊച്ചുപുരയ്ക്കൽ, ഷേർലി ബെനോനി, ഡോ. സ്മിത കറുത്തേടം, ബിജോ തോമസ്, തോമസ് കാട്ടുപറമ്പിൽ, ആനി വർഗീസ്, ആരവ് തോമസ്, ആയുഷ് തോമസ് എന്നിവരായിരുന്നു ടീം അംഗങ്ങൾ.

 2026 മിഷൻ ട്രിപ്പിൽ പോകാൻ ആഗ്രഹിക്കുന്നവർ pfcusa09@gmail.com എന്ന ഇമെയിലിൽ ബന്ധപ്പെടാവുന്നതാണ്.

English Summary:

Orthodox Medical Mission makes trip to Dominican Republic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com