കടുത്ത ഭക്ഷ്യസുരക്ഷ ലംഘനം: പ്ലാനോയിലെ നാല് റസ്റ്ററന്റുകൾ അടച്ചുപൂട്ടി

Mail This Article
പ്ലാനോ(ഡാലസ്) ∙ കടുത്ത ഭക്ഷ്യസുരക്ഷ ലംഘനങ്ങളെ തുടർന്ന് പ്ലാനോയിലെ നാല് റസ്റ്ററന്റുകൾ ആരോഗ്യ ഇൻസ്പെക്ടർമാർ താൽക്കാലികമായി അടച്ചുപൂട്ടി. പൂപ്പൽ പിടിച്ച ഭക്ഷണം, പാറ്റകൾ, മറ്റ് വൃത്തിഹീനമായ അവസ്ഥകൾ എന്നിവയുൾപ്പെടെയുള്ള നിയമലംഘനങ്ങൾ ആയിരുന്നു കാരണം.
നഗരത്തിലെ റസ്റ്ററന്റ് പരിശോധന ഡേറ്റ പ്രകാരം ഏപ്രിൽ 13 നും ഏപ്രിൽ 26 നും ഇടയിൽ 125 റസ്റ്ററന്റിൽ പരിശോധന നടത്തിയിരുന്നു. ഭക്ഷണം വിളമ്പുന്ന ഓരോ റസ്റ്ററന്റിനും അല്ലെങ്കിൽ മറ്റ് സ്ഥലത്തിനും പ്രതിവർഷം ഒന്ന് മുതൽ നാല് വരെ പതിവ് പരിശോധനകൾ നടത്തുന്നു. ഈ പരിശോധനയിലാണ് നാല് റസ്റ്ററന്റുകൾ അടച്ചുപൂട്ടിയത്. ലിനമായ ഭക്ഷണം, സുരക്ഷിതമല്ലാത്ത താപനില, ക്രോസ്-മലിനീകരണം, കൈ കഴുകാത്തത്, തകർന്ന ഉപകരണങ്ങൾ, ശരിയായ മേൽനോട്ടമില്ലാതെ പ്രവർത്തിക്കൽ എന്നിവയുൾപ്പെടെ വിവിധ അപകടങ്ങൾ ഹെൽത്ത് ഇൻസ്പെക്ടർമാർ കണ്ടെത്തി.