ADVERTISEMENT

ഷിക്കാഗോ ∙ മലയാളി അസോസിയേഷനുകളുടെ സംഘടനയായ 'ഫോമയിൽ' (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ്  ഓഫ് അമേരിക്കാസ് - ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷന് അംഗത്വം. കഴിഞ്ഞ  രണ്ടു വർഷത്തോളമായി ഷിക്കാഗോയിൽ സാംസ്‌കാരിക, കായിക, സാമൂഹിക രംഗങ്ങളിൽ നിറ സാന്നിധ്യമായ ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ കഴിഞ്ഞ കാലങ്ങളിൽ സമൂഹത്തിനായി നടത്തിയ സന്നദ്ധ സേവനങ്ങളുടെ അംഗീകാരമാണ് ഫോമാ അംഗത്വം എന്ന്  സംഘടനയുടെ ഭാരവാഹികൾ വിലയിരുത്തി.

തങ്ങളുടെ ഫോമാ അംഗത്വത്തിനുള്ള അപേക്ഷ അംഗീകരിച്ച ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ  സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ്  ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, ഷിക്കാഗോ റീജനൽ വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ, നാഷനൽ കമ്മിറ്റി അംഗങ്ങളായ ജോസി കുരിശിങ്കൽ, ജോർജ് മാത്യു എന്നിവർക്കുമുള്ള കൃതജ്ഞത ഗ്രേറ്റ‍ർ ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജിതേഷ് ചുങ്കത്ത്, എക്സിക്യൂട്ടീവ് സെക്രട്ടറി സേവ്യർ ജോൺ ഒറവണകളത്തിൽ, ട്രഷറർ മേഴ്‌സി കുര്യാക്കോസ്, മറ്റു ഭാരവാഹികളായ ജോൺസൻ കാരിക്കൽ, മനോജ് തോമസ് കോട്ടപ്പുറം, സന്തോഷ് കാട്ടൂക്കാരൻ, ലീസ് മാത്യു, അനിൽ കൃഷ്ണൻ, അനീഷ് അന്റൊ, മറ്റു ബോർഡ് അംഗങ്ങളും അറിയിച്ചു.

ഫോമാ  ക്രെഡൻഷ്യൽസ്‌ കമ്മിറ്റി ചെയർമാൻ  വിജി ഏബ്രഹാമിന്റെ നേതൃത്വത്തിൽ, സെക്രട്ടറി ടോജോ തോമസ്, കോർഡിനേറ്റർ  തോമസ് കർത്തനാൽ, കമ്മിറ്റി അംഗങ്ങളായ ജോൺ പാട്ടപതി, ചാക്കോച്ചൻ ജോസഫ് എന്നിവർ അടങ്ങിയ കമ്മിറ്റി സൂക്ഷ്‌മ പരിശോധനകൾക്കു ശേഷം നൽകിയ ശുപാർശ, ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

ഫോമയുടെ ഭാവി പരിപാടികളളിലും, വളർച്ചയിലും, ഗ്രേറ്റർ‍ ഷിക്കാഗോ മലയാളി അസോസിയേഷനും അതിന്റെ അംഗങ്ങളും നിർണായക സാംഭവനകൾ നല്കുന്നതായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com